തര്‍ക്കം കയ്യാങ്കളിയായി.... ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു..... ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്

തര്‍ക്കം കയ്യാങ്കളിയായി.... ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു..... ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്. വീടിന്റെ മുന്‍വശത്തു നിന്ന് പുകവലിച്ചതിനെ ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു.
മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട് വടക്കുംമുറി പാലച്ചോട് വെളുത്തേതൊടിവീട്ടില്‍ നഫീസയെയാണ് (54) പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ 10.45-നാണ് സംഭവം നടന്നത്. കുഞ്ഞിമുഹമ്മദ് പുകവലിക്കുന്നതിനിടെ അതിന്റെ മണം അസ്വസ്ഥതയുണ്ടാക്കുന്നതായി പറഞ്ഞ് നഫീസ ദേഷ്യപ്പെട്ടു. ഇവര്‍ ബീഡി പിടിച്ചുവലിക്കാനായി ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. കുഞ്ഞിമുഹമ്മദ് വടിയെടുത്ത് നഫീസയെ അടിച്ചു. പ്രകോപിതയായ നഫീസ, വീട്ടില്‍ പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് കുഞ്ഞിമുഹമ്മദിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് .
സംഭവസമയത്ത് മകന്‍ നിയാസ് വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ പിതാവ് കുത്തേറ്റുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ നാട്ടുകാരുമായി ചേര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു.
പിന്നില്‍ നിന്നുള്ള ശക്തമായ കുത്തില്‍ കുഞ്ഞിമുഹമ്മദിന്റെ വലതു കക്ഷത്തിലൂടെ കത്തി മുന്‍ഭാഗത്തേക്ക് തുളച്ചു കയറി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
" f
https://www.facebook.com/Malayalivartha

























