സ്വര്‍ണവേട്ട തുടരുന്നു.... കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
പാലക്കാട് എറവക്കാട് സ്വദേശിയായ ഇയാള്‍ നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലേക്ക് 1163 ഗ്രാം സ്വര്‍ണം മാറ്റി മലദ്വാരത്തിനകത്ത് ഒളിപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ദേഹപരിശോധന ശക്തമാക്കി. എറവക്കാട് സ്വദേശി മുഹമ്മദ് ഷഹീര്‍ ആണ് പിടിയിലായത്.
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരില്‍ നിന്ന് അനധികൃത സ്വര്‍ണം പിടികൂടുകയാണ്. മലപ്പുറ സ്വദേശി പിടിയില്‍
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 902 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടിച്ചത്. സ്വര്‍ണം നാല് കാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.ഇതില്‍ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ പിടിയിലായി.
"
https://www.facebook.com/Malayalivartha






















