കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും....

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഗവര്‍ണ്ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഒക്ടോബര്‍ 22 ന് വ്യക്തമാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ 29 ന് ഉത്തരവിട്ടിരുന്നു.
നിയമിക്കപ്പെട്ട ആള്‍ അയോഗ്യനെന്ന് കണ്ടെത്തിയാല്‍ അയാളെ താഴെയിറക്കാന്‍ ഗവര്‍ണ്ണര്‍ക്കുള്ള വിവേചന അധികാരങ്ങള്‍ വ്യക്തമാക്കാനും വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ അപ്രൂവല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാനും ഹര്‍ജിക്കാരനോട് കോടതി ഉത്തരവിട്ടു. പരാതി സംഭവം ഹര്‍ജിക്കാരന് നേരിട്ടറിവില്ലെന്നും കേട്ടറിവ് മാത്രമേ ഉള്ളുവെന്നും സര്‍ക്കാര്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. എയറില്‍ (മശൃ)ല്‍ ആണ് പല കാര്യങ്ങളെന്നും മാധ്യമങ്ങള്‍ക്ക് ഒളിയമ്പെയ്ത് സര്‍ക്കാര്‍ ബോധിപ്പിച്ചു.
എന്നാല്‍ എയറില്‍ എന്താണന്ന് തനിക്കറിയില്ലെന്ന് കോടതി മറുപടി നല്‍കി. നിയമന ശുപാര്‍ശയില്‍ മുഖ്യമന്ത്രി അന്യായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജിക്കാരന് കേട്ടറിവ് മാത്രമേ ഉള്ളുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. തല്‍സമയം ഗവര്‍ണ്ണര്‍ക്ക് എന്ത് വിവേചനാധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇല്ലാത്ത അധികാരമുള്ള ആളിന്റെ കാല് പിടിച്ചാല്‍ അഴിമതി കുറ്റത്തിന്റെ പരിധിയില്‍ വരുമോയെന്നും കോടതി ചോദിച്ചു. നിയുക്ത വിസിയും താനും കണ്ണൂര്‍ കാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം അഴിമതി നിരോധന നിയമ പരിധിയില്‍ വരുമോ എന്ന് കോടതി ചോദിച്ചു.
പുനര്‍ നിയമനം നടത്തി കഴിഞ്ഞാല്‍ അയാള്‍ അയോഗ്യനാണെന് ബോധ്യപ്പെട്ടാല്‍ അയാളെ താഴെയിറക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഗവര്‍ണ്ണര്‍ക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും 3 അംഗ സെര്‍ച്ച് കമ്മിറ്റി കൂടി തീരുമാനമെടുക്കേണ്ടതാണെന്നും. ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഹര്‍ജിയില്‍ 29 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടിരുന്നു. വിജിലന്‍ ലീഗല്‍ അഡൈ്വസര്‍മാരെ ഒഴിവാക്കി സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹാജരാകും. മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവര്‍ണ്ണര്‍ക്ക് താന്‍ പ്രോസിക്യൂഷന്‍ അപ്രൂവല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകളും ഗവര്‍ണ്ണര്‍ സെപ്റ്റംബറില്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലും രവീന്ദ്രന്റെ പുനര്‍നിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
" f
https://www.facebook.com/Malayalivartha



























