കണ്‍മുന്നില്‍ പൊലിഞ്ഞത് സഹിക്കാനാവാതെ.... തിരുവനന്തപുരത്ത് വാളിക്കോട് ഭര്‍ത്താവിനൊപ്പം പോകവേയുണ്ടായ വാഹനാപകടത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്‍മുന്നില്‍ പൊലിഞ്ഞത്....സഹിക്കാനാവാതെ.... വാഹനാപകടത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. വാളിക്കോട് നെട്ടയില്‍ വെച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ ടീച്ചറാണ് മരിച്ച ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു.
വാളിക്കോട് നിന്നും വന്ന ടിപ്പര്‍ ലോറി ബുള്ളറ്റിന്റെ സൈഡില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് സൂചനകള്‍.അപകടത്തെ തുടര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ അധ്യാപികയുടെ ജീവന്‍ നഷ്ടമായി. സംഭവത്തില്‍ നെടുമങ്ങാട് കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha
























