Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ശരീരം ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍: ഡമ്മിയിൽ വീണ്ടും നരബലി നടത്തി ഷാഫി:- ചങ്കിടിച്ച് ഡോക്ടറും, പോലീസും... എല്ലാം നിരീക്ഷിച്ച് ഭഗവൽസിംഗ്

22 OCTOBER 2022 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെയും, അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ച് ഷാഫിയുടെ നരബലി വീണ്ടും. ഇലന്തൂരിലെ വീട്ടിൽ ഡമ്മി എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളെയായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരെയാണ് കൊച്ചിയില്‍ നിന്നുള്ള അന്വേഷണം സംഘം നരബലി നടന്ന വീട്ടിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയടക്കം സാനിധ്യത്തിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ മുറിയിലായിരുന്നു ഡമ്മിയിലുള്ള പുനരാവിഷ്‌കാരം. ഇത് നടത്തുമ്പോള്‍ വീട്ടുടമയും രണ്ടാംപ്രതിയുമായ ഭഗവല്‍ സിങ്ങിനെയും പോലീസ് അടുത്തുനിര്‍ത്തിയിരുന്നു.

ഭഗവല്‍സിങ്ങിന്റെ ഭാര്യയും മൂന്നാംപ്രതിയുമായ ലൈലയെ വെള്ളിയാഴ്ചത്തെ തെളിവെടുപ്പിന് എത്തിച്ചില്ല. പദ്മയുടെ മൃതദേഹം 56-ഉം റോസ്ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍ ഷാഫിയോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ മൃതദേഹങ്ങള്‍ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയില്‍ പോലീസിനും ഫൊറന്‍സിക് സര്‍ജനും ഷാഫി കാണിച്ചുനൽകിയത് ഒരുപോലെ എല്ലാവരെയും നടുക്കി.

ഡോ. ലിസ ജോണ്‍ ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫൊറന്‍സിക് മേധാവിയുടെ ഈ റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് വീണ്ടും ഡമ്മി പരീക്ഷണം നടത്തിയത്. കോട്ടയത്ത് നിന്ന് എത്തിയ ഫോറന്‍സിക് സംഘം വീണ്ടും ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

 

ഇലന്തൂരില്‍ മുമ്പ് നടത്തിയ തെളിവെടുപ്പില്‍ 40 ല്‍ അധികം വരുന്ന സുപ്രധാന തെളിവുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ പ്രതികള്‍ കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും ഉള്‍പ്പെടും. കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വാരിയെല്ല് അടങ്ങുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. അത് കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വീടിന്റെ വടക്കുഭാഗത്ത് പദ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിനടുത്ത് മണ്ണിളകിയിടത്ത് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊച്ചിയില്‍നിന്നുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരുടെ പരിശോധനയും വെള്ളിയാഴ്ച നടന്നു. പദ്മയെ കൊല്ലാനുപയോഗിച്ച കയര്‍ കത്തിച്ച ഇടത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം വാങ്ങാനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്ന് ഷാഫി മറ്റ് പ്രതികളെ വിശ്വസിപ്പിച്ചിരുന്നു. 20 ലക്ഷം രൂപ വില്പനയിലൂടെ ലഭിക്കുമെന്നാണ് ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നത്. എന്നാല്‍, ആള്‍ എത്താതായപ്പോള്‍ മാംസം കുഴിച്ചുമൂടിയെന്നായിരുന്നു ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, ഇവരുടെ മൊഴി പ്രകാരമുള്ള ശരീരാവശിഷ്ടങ്ങള്‍ പരിശോധനയില്‍ കിട്ടിയിട്ടില്ല.

 

ഇതാണ് അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ ഷാഫി മറ്റെവിടേയ്‌ക്കെങ്കിലും കൊണ്ടുപോയോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മാംസം കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത പ്രകൃതമാണ് ഷാഫിയുടേത്. പല ചോദ്യങ്ങള്‍ക്കും ചെറു ചിരി മാത്രമാണ് മറുപടി. ഒരേ ചോദ്യം പല തവണ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ശ്രമമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികള്‍ മുമ്പ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. എന്നാല്‍, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് അന്വേഷക സംഘം വിലയിരുത്തുന്നു.

 

പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. അതേ സമയം ഇലന്തൂർ ഇരട്ട നരബലിക്കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾക്ക് രണ്ടു ദിവസം 15 മിനിട്ട് വീതം അഭിഭാഷകനെ കാണാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അനുമതി നൽകി. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രതികൾ അഭിഭാഷകനെ കണ്ടു. നാളെ വീണ്ടും അനുമതി നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (3 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (3 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (11 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (11 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (12 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (12 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (14 hours ago)

Malayali Vartha Recommends