തൃശൂര്‍ കയ്പമംഗലത്ത് എംഎഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍... ഇവരുടെ കൈവശം 250 ഓളം വിദ്യാര്‍ഥികളുടെ പേരു വിവരങ്ങളടങ്ങിയ ലിസ്റ്റ്

തൃശൂര്‍ കയ്പമംഗലത്ത് എംഎഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍... ഇവരുടെ കൈവശം 250 ഓളം വിദ്യാര്‍ഥികളുടെ പേരു വിവരങ്ങളടങ്ങിയ ലിസ്റ്റ്.
. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തടുത്ത്. തൃശൂര്‍ സ്വദേശികളായ ജിനേഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 250 ഓളം വിദ്യാര്‍ഥികളുടെ പേരു വിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെത്തി. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് കൈയ്യില്‍ സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി.
ഇവര്‍ ലഹരി വാങ്ങിയ തീയതിയും, തരാനുള്ള തുകയും അടക്കം കുറിച്ച് വച്ച പട്ടികയാണ് എക്സൈസ് സംഘത്തിന്റെ കൈവശമുള്ളത്. 17നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ലിസ്റ്റാണ് കണ്ടെത്തിയത്.
പെണ്‍കുട്ടികളുടെ അടക്കം പേരുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു അന്വേഷണസംഘം അറിയിച്ചു. കുട്ടികളെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























