2022-ലെ മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി ദേശീയ മെഡിക്കൽ കമ്മിഷൻ. സുപ്രീംകോടതിയുടെ അനുമതിയോടെയാണിത്...

2022-ലെ മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി ദേശീയ മെഡിക്കൽ കമ്മിഷൻ. സുപ്രീംകോടതിയുടെ അനുമതിയോടെയാണിത്. മെഡിക്കൽ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനം മേയ് 31-ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് 2016-ലെ സുപ്രീംകോടതി ഉത്തരവ്.
എന്നാൽ, കോവിഡ് അടച്ചിടലും പിന്നീടുള്ള നിയന്ത്രണങ്ങളുടെയും ഫലമായി 2020-2021, 2021-2022 അധ്യയനവർഷങ്ങളിലെ കൗൺസിലിങ് സമയക്രമം പാലിക്കാനായില്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. അതിനാൽ ഈ വർഷം കൂടുതൽ സമയം അനുവദിക്കണമെന്ന കമ്മിഷന്റെ ആവശ്യം ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമാ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























