22 വര്‍ഷത്തെ തടവ്..ഇനി ജീവൻ അവസാനിക്കുനത് വരെ പഴക്കച്ചവടക്കാരനാവും മണ്ണിച്ചൻ...ഇനി ഒന്നും പറയാനില്ലെന്നും തന്നെ മോചിപ്പിച്ച ജയില്‍ അധികൃതര്‍ക്കും തനിക്കുവേണ്ടി വാദിച്ച വക്കീലിനോടും എല്ലാറ്റിലുമുപരി ഈശ്വരനോടും നന്ദിയുണ്ട്..

32 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്, സുപ്രീംകോടതി ഇടപെടലിലാണ് പുറത്തേയ്ക്കുള്ള വഴി തുറന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നുമിറങ്ങിയ മണിച്ചനെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ മണിച്ചനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
മധുരം വിളമ്പിയാണ് മണിച്ചന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് വീട്ടുകാര്‍ ആഘോഷിച്ചത്. ക്ഷീണിതനാണെന്നും കൂടുതലൊന്നും പറയാനില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു. ആറ്റിങ്ങലിലുള്ള പഴക്കട നന്നായി നോക്കിനടത്തി ജീവിക്കുകയാണ് ഇനിയുള്ള കാലമെന്ന് മണിച്ചനും കുടുംബവും നേരത്തെതന്നെ പറഞ്ഞിരുന്നു. നേരത്തെ പരോളില്‍ ഇറങ്ങിയ സമയത്ത് കട ആരംഭിച്ചിരുന്നു. കടനടത്തിപ്പില്‍ മകന്‍ പ്രവീണും മണിച്ചനൊപ്പം കൂടും.
ഉച്ചയ്ക്ക് രണ്ടിന് ശേഷം കൂന്തള്ളൂരില്‍ ഭാര്യ ഉഷയുടെ സഹോദരി കുഞ്ഞുമോളുടെ വസതിയില്‍ എത്തി. ഭാര്യ ഉഷ, മകള്‍ റാണി എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ''ഇനി ഒന്നും പറയാനില്ലെന്നും തന്നെ മോചിപ്പിച്ച ജയില്‍ അധികൃതര്‍ക്കും തനിക്കുവേണ്ടി വാദിച്ച വക്കീലിനോടും എല്ലാറ്റിലുമുപരി ഈശ്വരനോടും നന്ദിയുണ്ടെന്നും'' മണിച്ചന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























