Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

പാനൂരിൽ 23കാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ച വിരോധത്തെ തുടർന്ന്: കൊല്ലപ്പെടും മുമ്പ് വിഷ്ണുപ്രിയ വീഡിയോകോൾ ചെയ്തത് നിർണായകമായി: പിന്നിലെത്തിയ പ്രതിയുടെ മുഖം പതിഞ്ഞു:- കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്ത് അറുത്ത് മാറ്റി:- പ്രതി മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് പിടിയിൽ

22 OCTOBER 2022 04:30 PM IST
മലയാളി വാര്‍ത്ത

പാനൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയപ്പകയെന്ന് സൂചന. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂത്ത് പറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് കസ്റ്റഡിയിലായി. പ്രതി പോലീസിൽ കീഴടങ്ങുകയായിരുനെന്നാണ് സൂചന. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി അരുംകൊല നടത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുവതിയുടെ ഫോൺ രേഖകളടക്കം പരിശോധിക്കുന്നുണ്ട്. വിഷ്‌ണുപ്രിയ അവസാനം സംസാരിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നാണ് സൂചന.

സംഭവസമയത്ത് വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ബന്ധുക്കളും അയൽക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. യുവതി ഇവിടെ നിന്നും വസ്‌ത്രം മാറാനും മറ്റും വന്നതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായപ്പോൾ അമ്മ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിൽ മറ്റാരുമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിയെത്തിയതെന്നാണ് സൂചന. ചുവന്ന ടീഷർട്ടിട്ട് മഞ്ഞ തൊപ്പിയും മാസ്‌കുമിട്ട ഒരാളെ യുവതിയുടെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാരൻ പറഞ്ഞു. വിഷ്ണുപ്രിയയുടെ കഴുത്തിലും കൈയിലും ആഴത്തിലുള്ള മുറിവുണ്ട്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതിയുടെ പിതാവ് വിനോദ് വിദേശത്താണ്.


അതിദാരുണമായ രീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദാരുണമായരീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊപ്പിയും മാസ്‌കും ടീഷര്‍ട്ടും ധരിച്ചയാള്‍ തൊട്ടടുത്ത റോഡിലുണ്ടായിരുന്നതായി ചിലര്‍ പോലീസിന് മൊഴി നല്കിരുന്നു. തുടർന്നാണ് ഇയാൾ കസ്റ്റഡിയിലായെന്ന വാർത്ത പുറത്ത് വന്നത്. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.

നാലു ദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളിലായി ഇവര്‍ അവധിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യ നിഗമനത്തിലെത്തുന്നു. ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയ വിഷ്ണുപ്രിയയുടെ പിതാവ് ഖത്തറിലേയ്ക്ക് തിരികെ പോയത്. അതുകൊണ്ടുതന്നെ അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ തന്നെയാകണം വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ സംഭവം ആരും അറിഞ്ഞതുമില്ല.

വസ്ത്രം മാറാൻ വീട്ടിൽ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് ആദ്യ മരണം നടന്ന കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് മണിക്കും 12 മാണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ഇവിടെ നിന്ന് കൃത്യത്തിന് ശേഷം കടന്ന് കളയുകയായിരുന്നു.

മരിക്കുന്നതിന് തൊട്ട് മുമ്പ് വിഷ്ണുപ്രിയ വീഡിയോ കോൾ ചെയ്തിരുന്നു. ഇതിൽ അപ്രതീക്ഷിതമായി കൊലയാളി പിന്നിൽ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ പ്രതി മാസ്ക് വച്ച് ബാഗുമായി ഓടിപോകുന്നത് നാട്ടുകാർ കണ്ടിരുന്നെങ്കിലും കൊലപാതക വിവരം വീട്ടുകാർ എത്തിയതിന് ശേഷമാണ് പുറത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (3 minutes ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (37 minutes ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (39 minutes ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (46 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (1 hour ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (1 hour ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (1 hour ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (2 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (4 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (4 hours ago)

യൂണിയൻ കോപ്പിന്റെ 'കുടുംബ വർഷം' റമദാൻ കാമ്പെയ്‌ൻ 3,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്...  (4 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (4 hours ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (4 hours ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (4 hours ago)

Malayali Vartha Recommends