ചിത്രങ്ങള്‍ കണ്ട് ഒന്നും ഓര്‍മ വരുന്നില്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യൂ... എന്നാലെ ബാക്കിയുള്ള തെളിവുകള്‍ കൂടി പുറത്തുവിടാന്‍ സാധിക്കൂവെന്ന് സ്വപ്ന സുരേഷ്

സാമ്ബത്തീക കുറ്റകൃത്യങ്ങള്‍, സ്വര്‍ണ്ണ കടത്തിന്റെ ഉറവിടം, ലക്ഷ്യം, അതിന്റെ അനുബന്ധ നാടകങ്ങള്‍ ഇതൊന്നും വേണ്ടത്ര പുറത്ത് വരാതിരിക്കാനുള്ള ഗൂഡാലോചനയുടെ രാഷ്ട്രീയമാണ് ഇതിന്റെ പുറകിലുള്ള ലക്ഷ്യം. രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. അത്തരം പരാതികള്‍ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതേ യോ അതിന് കരുവായി തീരുകയാണ് പ്രതിയായ സ്വപ്ന. അതുകൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാവൂ.
പാര്‍ട്ടിയുമായി ആലോചിച്ച് അക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കും. പിന്നാലെ തന്റെ ആരോപണങ്ങള്‍ നിഷേധിച്ചുള്ള മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വെല്ലുവിളിയുമായി സ്വപ്ന സുരേഷും എത്തി.
ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചാണ് ഫേസ്ബുക്കില്‍ സ്വപ്നയുടെ മറുപടി പോസ്റ്റ്.
''ഇത് ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനോടും അനുബന്ധ വാദങ്ങളോടുമുള്ള വിനീതമായ മറുപടിയും ഓര്‍മപ്പെടുത്തലും മാത്രമാണ്. ഇത് കണ്ട് ബാക്കിയൊന്നും ഓര്‍മ വരുന്നില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നു. എന്നാല്‍, ബാക്കി തെളിവുകള്‍ കൂടി കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും'' സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























