ഗവര്‍ണക്കെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 45.9 ലക്ഷം രൂപ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്; അമ്പരന്ന് പൊതുജനം

ഗവര്‍ണറും സർക്കാരും തമ്മിലുള്ള വമ്പൻ പോര് മുറുകുന്നതിനിടയിൽ ഒരു നിർണായക വിവരം കൂടെ പുറത്ത് വരികയാണ്. അതായത് സര്‍ക്കാര്‍ ചെലവാക്കുന്ന 45.9 ലക്ഷം രൂപയുടെ ഒരു കണക്ക് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗവര്‍ണക്കെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 45.9 ലക്ഷം രൂപയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ക്യാബിനറ്റ് പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈയൊരു ഘട്ടത്തിൽ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന വക്കീലും വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടുന്നത് . ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കുകയും ചെയ്തു .
നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപ നൽകുന്നുണ്ട്. സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയാണ് ഫീസായി കൊടുക്കുന്നത് . നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുന്നത് . കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്നാണ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് . അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha


























