ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം, ടിടിആറിന് നേരെ അസഭ്യവർഷം, ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം

കൊല്ലത്ത് ട്രെയിനില്‍ അസഭ്യം പറഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനാലായിരുന്നു സംഭവം. പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നകയാണ് ഇയാൾ. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ദിലീ ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം. ട്രെയിനിലെ ടിടിആറിനോടും വിദ്യാര്‍ത്ഥിനികളോട് ഉള്‍പ്പെടെയുള്ളവരോടാണ് ഇയാള്‍ അസഭ്യം പറഞ്ഞത്.
ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കിയ യുവാവിനെ കൊല്ലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ ബഹളം വെച്ച ദിലീപ് പോലീസ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha