Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

ഗ്രീഷ്മയുടെ വിഷം അനായാസം പൊക്കിയെടുത്തു; പാറശ്ശാല പോലീസ് ചുരുട്ടിയെറിഞ്ഞ കേസിൽ പ്രണയച്ചതിയിലൂടെ കാമുകനെ കൊന്ന ഗ്രീഷ്‌മ എന്ന വിഷത്തെ കണ്ടെത്തിയത് ഡി വൈ എസ് പി കെജെ ജോൺസന്റെ ആ നാലേ നാല് ചോദ്യങ്ങൾ, ഇപ്പോൾ 11 വർഷത്തെ കാത്തിരിപ്പിന് പിന്നാലെ ഊരുട്ടമ്പലം തിരോധനക്കേസിൽ വമ്പൻ ട്വിസ്റ്റ്, അമ്മയെയും കുഞ്ഞിനേയും കൊന്നത് കാമുകനും ഭാര്യയും! ദൈവം ബാക്കിവച്ച ആ ഒരൊറ്റ തെളിവിൽ ദൈവമായി എത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ... ഡി വൈ എസ് പി കെജെ ജോൺസൺ മാസ്സ് തന്നെ...

30 NOVEMBER 2022 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി...

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!

വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ

കേരളത്തെ ആകമാനം മുൾമുനയിൽ നിർത്തിയ പല പ്രമാദമായ കേസുകളും ദൈവം ബാക്കിവച്ച ആ ഒരു തെളിവിൽ പിടിച്ചു മുന്നോട്ട് നീങ്ങിയ അന്വേഷണങ്ങൾ. അതെ, യാതൊരു തെളിവും അവശേഷിക്കാതെ പോയ ഗ്രീഷ്മയെന്ന പ്രണയ വിഷത്തെ ഏവരും മനസിലാക്കിയത് ഒക്ടോബർ 30നാണ്. പാറശ്ശാല പൊലീസ് ഒതുക്കി തീർത്ത കേസിൽ സത്യം തെളിഞ്ഞത് ഒറ്റ ദിവസത്തെ ചോദ്യം ചെയ്യലിൽ എന്നത് ആരും മറക്കില്ല. അങ്ങനെ കൃത്യം ഒരു മാസത്തിന് ശേഷം ഇതാ.... നവംബർ 30ന് കേരളം മറ്റൊരു കേസ് കൂടി കേട്ട് ഞെട്ടിയിരിക്കുകയാണ്.

ഊരൂട്ടമ്പലം ഇരട്ടക്കൊല കേസിൽ മൊഴിയിൽ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റൂറൽ എസ്‌പി ഡി ശിൽപ്പ. മാഹിൻകണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറൽ എസ്‌പി ചൂണ്ടിക്കാണിച്ചു. കൂടാതെ കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരിൽ നിന്ന് 11 വർഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്നതാണെന്ന് വിദ്യയുടെ കാമുകനായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിക്കുകയുണ്ടായി. ഇതിന് പിന്നിലും ഗ്രീഷ്മയെ കുടുക്കിയ അതേ പൊലീസ് ഓഫീസറായ ഡി വൈ എസ് പി കെജെ ജോൺസന്റെ അന്വേഷണ മികവ് തന്നെയെന്നതാണ് മറ്റൊരു കാര്യം.

അതായത് പഠന സമയത്തും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടി പേരെടുത്ത ആളാണ് ഡി വൈ എസ് പി കെ.ജെ ജോൺസൺ. പാറശ്ശാല പൊലീസ് എഴുതിത്തള്ളിയ കേസിൽ പ്രതിയായ ഗ്രീഷ്മയെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങളാണ്. ഈ ചോദ്യം ചോദിച്ചത് ഡിവൈഎസ് പി കെജെ ജോൺസൺ ആണ്. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് തയാറാക്കിയിരിക്കുന്നതാണ്. അങ്ങനെ നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത്. ആ ചോദ്യങ്ങളാണ് ഗ്രീഷ്മയെ ഒന്നടങ്കം കുരുക്കിയത്. പാറശ്ശാല പൊലീസ് നൽകിയ ക്ലീൻ ചിറ്റിന്റെ പിൻബലത്തിലെത്തിയ ഗ്രീഷ്മ ഡി വൈ എസ് പി കെ ജെ ജോൺസണിന്റെ സമർത്ഥമായ നീക്കത്തിന് മുന്നിൽ പതറുകയായിരുന്നു. ഇതേ ചോദ്യം ചെയ്യലാണ് മാഹിൻ കേസിലും കെജെ ജോൺസൺ നടത്തിയിരുന്നത്. അങ്ങനെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ കുറ്റവാളിയും ഭാര്യയും അഴിക്കുള്ളിലായിരിക്കുകയാണ്.

നീണ്ട 11 വർഷത്തെ അന്വേഷണത്തിന് ഇടയിൽ മാഹിൻകണ്ണിനെ പലരും ചോദ്യം ചെയ്തു. അബദ്ധത്തിൽ കണ്ണിൽ പെട്ട കേസിന് പിന്നാലെ ജോൺസൺ യാത്ര ചെയ്യുകയുണ്ടായി. പലവട്ടം മാഹിൻകണ്ണ് ജോൺസണിനേയും കബളിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ഈ പൊലീസുകാരൻ വെറുതെ വിട്ടില്ല. ഗ്രീഷ്മാ കേസിൽ സത്യം പുറത്തു വന്ന ശേഷം തെളിവെടുപ്പും പൂർത്തിയാക്കി റിമാൻഡ് ചെയ്ത ശേഷം ജോൺസൺ, വിദ്യയുടേയും കുട്ടിയുടേയും കൊലപാതകിക്ക് പുറകെ യാത്രയാവുകയായിരുന്നു. കഴിഞ്ഞ ദിവസം തെളിവുകൾ എല്ലാം കണ്ടെത്തി ചോദ്യം ചെയ്യുകയും ചെയ്തു. അങ്ങനെ എല്ലാം മാഹിൻകണ്ണിന്റെ കള്ളം പൊളിഞ്ഞു. അങ്ങനെ കേരളം ഞെട്ടിയ കൊലക്കേസ് പുറത്താവുകയായിരുന്നു.

അതേസമയം തിരുവനന്തപുരം റൂറൽ എസ് പിക്ക് കീഴിലെ ക്രൈം വിഭാഗത്തിൽ അന്വേഷകനായി എത്തിയ ജോൺസണിന്റെ കണ്ണിൽ കുടുങ്ങിയ വിദ്യയെ കാണാതകൽ കേസ് പിന്നെ സംഭവിച്ചത് വമ്പൻ മാറ്റങ്ങളാണ്. റൂറൽ എസ് പിയായി ശിൽപ എത്തിയതോടെ ഈ കേസിൽ കൂടുതൽ വേഗത്തിൽ നീങ്ങാൻ ജോൺസണ് സാധിക്കുകയുണ്ടായി. അതാണ് കൊലക്കേസിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസമാണ് ജോൺസൺ തിരുവനന്തപുരം റൂറൽ പൊലീസിന്റെ ക്രൈംബ്രാഞ്ചിൽ ഡിവൈ എസ് പിയായത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് ഈയിടെ സ്ഥലം മാറ്റവും നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ തന്നെ തിരുവനന്തപുരം റൂറലിൽ തന്നെ തുടരുകയുണ്ടായി. അങ്ങനെയാണ് നിർണ്ണായക ഘട്ടത്തിൽ കേസ് അന്വേഷണ ചുമതല ജോൺസണ് കിട്ടുന്നത്. ഒറ്റ ദിവസം കൊണ്ടു തന്നെ കേസിലെ വസ്തുത പുറത്തു വന്നു. കൂടാതെ പാറശ്ശാല പൊലീസിനെ കബളിപ്പിച്ച ഗ്രീഷ്മ അങ്ങനെ അകത്താകുകയും ചെയ്തു. ഇതിന് പിന്നിൽ ഡിവൈ എസ് പി ജോൺസണ് തുണയായത് റുറൽ എസ് പി ശിൽപയാണ്. കേസിൽ പൂർണ്ണ സ്വാതന്ത്ര്യം ജോൺസണ് നൽകിയിരുന്നു. ഇത് തന്നെയാണ് ഊരൂട്ടമ്പലത്തെ കേസിലും സംഭവിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ വിദ്യയെയും കുഞ്ഞിനെയും തമിഴ്‌നാട്ടിലെ കടലിൽ തള്ളിയിട്ട് കൊന്നെന്നാണ് മാഹിൻ കണ്ണിന്റെ മൊഴി. മാഹിൻ കണ്ണ് മാത്രമല്ല ഭാര്യ റുഖിയയും അറിഞ്ഞുകൊണ്ട് നടത്തിയ ആസൂത്രിത കൊലപാതകം, 2011 ഓഗസ്റ്റ് 19 ന് കുളച്ചലിൽ നിന്നും കിട്ടിയ അമ്മയുടേയും അഞ്ച് ദിവസം കഴിഞ്ഞു കിട്ടിയ കുഞ്ഞിന്റെയും മൃതദേഹം വിദ്യയുടേയും ഗൗരിയുടേതുമാണെന്ന് ജോൺസണ് കീഴിലെ സംഘത്തിന്റെ അന്വേഷണത്തിൽ തെളിയുകയുണ്ടായി. പുതുക്കട പൊലീസിൽ നിന്ന് അന്വേഷണ സംഘം മൃതദേഹങ്ങളുടെ രേഖകൾ ശേഖരിക്കുകയും ചെയ്തു. മാഹിൻ കണ്ണിനെ തുടക്കം മുതൽ വിദ്യയുടെ അമ്മ രാധ സംശയിച്ചെങ്കിലും പൊലീസ് ഉഴപ്പുകയാണ് ചെയ്ത്. പ്രാഥമിക അന്വേഷണം പോലും നടത്താതെ പത്ത് മാസത്തിനകം പൊലീസ് പൂട്ടിക്കെട്ടിയ കേസ് പിന്നെ പൊങ്ങിയത് ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിൽ സ്ത്രീകളെ കാണാതായ സംഭവങ്ങൾ വീണ്ടും അന്വേഷിക്കണമെന്ന് 2019 ൽ തന്നെ നിർദ്ദേശം വന്നതോടെയാണ്.

എന്നാൽ അന്ന് അഭിഭാഷകന്റെ സഹായത്തോടെ മാത്രമേ ചോദ്യം ചെയ്യാവു എന്ന കോടതി ഉത്തരവ് മറയാക്കി മാഹിൻ കണ്ണ് നിഷ്പ്രയാസം ഊരുകയാണ് ചെയ്തത്. മനുഷ്യാവകാശ കമ്മീഷനും മാഹിന് അനുകൂലമായ റിപ്പോർട്ട് നൽകിയതോടെ പൊലീസിന് പൂർണമായും പിന്മാറേണ്ടി വരുകയും ചെയ്തു. അതുകൊണ്ട് തന്നെ കേസിൽ സംശയം തോന്നിയ ജോൺസൺ ഫയൽ തുറന്നു. തുടർന്നാണ് 2022 ഒക്ടോബർ 21 ന് ഒരു പ്രമുഖ മാധ്യമം വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം വാർത്തയാക്കുന്നത്. പിന്നാലെ എല്ലാം വേഗത്തിൽ നടക്കുകയുണ്ടായി . ഒടുവിൽ ഡി വൈ എസ് പി ജോൺസന്റെ അന്വേഷണ മികവിൽ തന്നെ മാഹിൻകണ്ണ് സത്യം പറഞ്ഞു. അങ്ങനെ കേരള പൊലീസിലെ മിടുമിടുക്കന്മാർക്ക് എത്ര വലിയ കേസും നിഷ്പ്രയാസം തെളിയിക്കാനാകുമെന്ന് കാണിച്ചു കൊടുക്കുകയാണ് ജോൺസണും സംഘവും ചെയ്തിരിക്കുന്നത്.

അതേസമയം ജോൺസൺ തിരുവനന്തപുരം റൂറലിൽ ചുമതലയേറ്റ ശേഷം മറ്റ് രണ്ട് കേസുകൾ കൂടി തെളിയിച്ചിരിക്കുകയാണ്. അഭിഭാഷകൻ ചമഞ്ഞ് പ്രവാസി യുവതിയിൽ നിന്നും 80 ലക്ഷം തട്ടിയെടുത്ത ശങ്കർദാസിനെയും അരുണ പാർവ്വതിയേയും നിഷ്പ്രയാസം പൊക്കി ജയിലിലുമാക്കുകയുണ്ടായി. ഇതുകൂടാതെ അഞ്ച് വർഷം മുൻപ് കാണാതായ ജോസിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി നാട്ടിൽ എത്തിച്ചതും ഇതേ അന്വേഷണ സംഘമായിരുന്നു ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (6 minutes ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (15 minutes ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (31 minutes ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (56 minutes ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (1 hour ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (2 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (2 hours ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (3 hours ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (3 hours ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (4 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (4 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (4 hours ago)

18ന് കേസ് പരിഗണിക്കും  (4 hours ago)

Malayali Vartha Recommends