Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...


പ്രണയ അസ്വാരസ്യം കൊലപാതകത്തിൽ കലാശിച്ചു; 14കാരിയുടെ മരണത്തിൽ 16കാരൻ മാത്രം പ്രതി: ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റം: കേസിൽ എഫ്.ഐ.ആർ ഇട്ട് പോലീസ്...


ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998-ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായുള്ള താരതമ്യ പരിശോധന നടത്തിയത്തോടെ...


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഹൃദ്രോഗിയായ വിദ്യയുടെ കുഞ്ഞിനെ വളർത്തിയത് അനിയത്തി ശരണ്യ; രണ്ടര വർഷത്തിനിടയിൽ അച്ഛനോടൊപ്പം കുഞ്ഞിന്റെ ആദ്യ യാത്ര മരണത്തിലേക്ക്; കുറ്റബോധമില്ലാതെ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു; കിടപ്പാടം വിറ്റ പണം കൈക്കൂലി നൽകിയിട്ടും പോലീസ് അനാസ്ഥ കാണിച്ചു എന്ന് വിദ്യയുടെ അമ്മ

30 NOVEMBER 2022 08:04 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കേരളം വ്യവസായ സൗഹൃദത്തിൽ ഏറെ മുന്നേറി: മന്ത്രി എം.ബി. രാജേഷ്: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സന്ദർശിച്ച് മന്ത്രി പി. രാജീവും

കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 'ലെന്‍സ്കേപ്പ് കേരള' എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും...

കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...

ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത്.. ചെലവഴിക്കുക 2 മണിക്കൂർ മാത്രം.. 4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും..

നാളെ രാഹുലിന് ജാമ്യം..! ഈ 8 കാരണങ്ങൾ..! അഡ്വ രാജീവ് കട്ടയ്ക്ക്..! പ്രോസിക്യൂഷൻ ഒറ്റും..? ഒറ്റയക്ഷരം മിണ്ടിക്കില്ല

ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണും റുഖിയയും കുറ്റസമ്മതം നടത്തി. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.

വിദ്യയുടെ 'അമ്മ രാധയും സഹോദരി ശരണ്യയാണ് മകൾ ഗൗരിയെ നോക്കിയിരുന്നത്. പ്രസവസമയത്ത് വിദ്യക്ക് ഹൃദയത്തിന് പ്രശ്നമുണ്ടാവുകയും മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. പ്രസവത്തിനു ശേഷം മുലയൂട്ടി വളർത്താൻ പറ്റിയ ആരോഗ്യ സ്ഥിതിയിൽ അല്ലായിരുന്നു വിദ്യ. അതുകൊണ്ടാണ് വിദ്യയുടെ അമ്മയും അനിയത്തിയും ചേർന്ന് കുഞ്ഞിനെ നോക്കിയിരുന്നത്. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തിനു കൊന്നു എന്നാണ് ശരണയുടെ ചോദ്യം. ഇന്നലെ വരെയും മകളെ മാഹീൻ ഒന്നും ചെയ്തു കാണില്ല എന്ന പ്രതീക്ഷ ഇവർക്കുണ്ടയിരുന്നു എന്നാൽ മൃതദേഹങ്ങളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതോടെ ആകെ തകർന്നിരിക്കുകയാണ് ഈ കുടുംബം. വിദ്യയുടെ അമ്മ വിവരം അറിഞ്ഞതോടെ തളർന്ന് വീഴുകയായിരുന്നു. ഇവരെ ആശുപത്രിയിൽ ആക്കുകയായിരുന്നു.

രണ്ടര വയസ്സിനിടയിൽ ആദ്യമായാണ് ഗൗരി തന്റെ അച്ഛനോടൊപ്പം പുറത്തേക്കു യാത്ര പോയത്. വേളാങ്കണ്ണിയിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും അവിടെ താമസിക്കാൻ പോകുന്നുവെന്നും പറഞ്ഞായിരുന്നു കൂട്ടി കൊണ്ടു പോകൽ. അന്ന് ശരണ്യ ഒരു അപകടം പറ്റി വീട്ടിൽ കിടപ്പായിരുന്നു. അപകടവും രക്തവും ഒക്കെ കണ്ട് പേടിച്ചത് കൊണ്ട് മാത്രമാണ് ഗൗരി അന്ന് വിദ്യയോടും മാഹീനോടും ഒപ്പം പുറത്തു പോകാൻ തയ്യറായത് . വിദ്യയുടെ അമ്മയോ അനിയത്തി ശരണ്യയോ ഇല്ലാതെ കുഞ്ഞിന് ഉറങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ടുകൂടെയാണ് വിദ്യയെ അമ്മ തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നതും.

വിദ്യയേയും കൊണ്ട് മാഹീൻ കണ്ണ് നേരെ പോയത് കുളച്ചലിന് അടുത്തുള്ള ആളില്ലാ തുറയിലേക്ക് ആയിരുന്നു. സന്ധ്യ കഴിഞ്ഞാലും അല്ലെങ്കിലും ഈ ഭാഗത്തേക്ക് ആളുകൾ വരാറെ ഇല്ല. വിജനമായ ആ പ്രദേശത്ത് വിദ്യയേയും കുഞ്ഞിനെയും എത്തിച്ച ശേഷം തിരികെ പോകാൻ മാഹീൻ ആവിശ്യപ്പെട്ടു. ജീവിക്കുന്നുവെങ്കിൽ അണ്ണനോടൊപ്പം മരിക്കുന്നുവെങ്കിലും അണ്ണനോടൊപ്പം വിദ്യ കരഞ്ഞു പറഞ്ഞു. എന്നാൽ വിദ്യയുടെ വാക്കകുൾ ഒന്നും മാഹീൻ ചെവികൊണ്ടില്ല. കടലിലേയ്ക്ക് വലിയ ഗർത്തം രൂപപ്പെട്ട തിട്ടയ്ക്ക് മുകളിലേക്ക് അമ്മയേയും കുഞ്ഞിനെയും കൊണ്ടു പോയ മാഹീൻ ഇവരെ കടലിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നേരെ റുഖിയയുടെ അടുത്ത് എത്തി. റുഖിയ നേരത്തെ ആവിശ്യപ്പെട്ടിരുന്നതാണ്. വിദ്യയേയും കുഞ്ഞിനെയും വക വരുത്തിയ ശേഷം എന്റെ അടുത്ത് എത്തിയാൽ മതിയെന്ന്.

മാഹീൻ പറഞ്ഞതിലൊന്നും റുഖിയയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ആഗസ്ററ് 19ന് വിദ്യയുടെ മൃതദേഹം പൊങ്ങുകയും അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും ചെയ്തതോടെ ആത്മഹത്യ എന്ന നിലയിൽ തമിഴ് പത്രങ്ങളിൽ വാർത്ത വന്നു. ഈ ന്യൂസ് പേപ്പറുകളുമായി വീട്ടിൽ എത്തി റുഖിയെ കാണിച്ചതോടെയാണ് അവരും കൊലപാതകം വിശ്വസിച്ചത്. വിദ്യയുടെയും കുഞ്ഞിന്റെയും മരണം പോലും ഇരുവരും ചേർന്ന് ആഘോഷിച്ചുവെന്നാണ് റുഖിയ നല്കിയ മൊഴികളിൽ നിന്നും വ്യക്തമാവുന്നത്.

2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. കിടപ്പാടം വിറ്റ പണം പോലും പൊലീസിന് കൈക്കൂലി നൽകി തീർന്നെന്നാണ് വിദ്യയുടെ അമ്മ പറയുന്നത്. തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു ഇത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയതുമില്ല.

വിദ്യയെയും മകളെയും തമിഴ്‌നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്‌തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കേരളം വ്യവസായ സൗഹൃദത്തിൽ ഏറെ മുന്നേറി: മന്ത്രി എം.ബി. രാജേഷ്: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സന്ദർശിച്ച് മന്ത്രി പി. രാജീവും  (2 hours ago)

കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 'ലെന്‍സ്കേപ്പ് കേരള' എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും...  (2 hours ago)

കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ  (2 hours ago)

PM MODI പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്  (2 hours ago)

നാളെ രാഹുലിന് ജാമ്യം..! ഈ 8 കാരണങ്ങൾ..! അഡ്വ രാജീവ് കട്ടയ്ക്ക്..! പ്രോസിക്യൂഷൻ ഒറ്റും..? ഒറ്റയക്ഷരം മിണ്ടിക്കില്ല  (2 hours ago)

പ്രണയ അസ്വാരസ്യം കൊലപാതകത്തിൽ കലാശിച്ചു; 14കാരിയുടെ മരണത്തിൽ 16കാരൻ മാത്രം പ്രതി: ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റം: കേസിൽ എഫ്.ഐ.ആർ ഇട്ട് പോലീസ്...  (2 hours ago)

ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998  (2 hours ago)

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (5 hours ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (6 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (6 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (7 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (7 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (7 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (7 hours ago)

Malayali Vartha Recommends