തലസ്ഥാനത്ത് ലോഡ്ജില്‍ ആയുധങ്ങളുമായി കഞ്ചാവും എംഡി എം എ യും വിറ്റ കേസിലെ പ്രതികള്‍ 30 ന് ഹാജരാകാന്‍ ഉത്തരവ്... മുഖ്യ പ്രതി രജീഷടക്കം 4 പ്രതികള്‍ക്കും 17കാരനും എതിരെ നര്‍കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ കുറ്റപത്രം സമര്‍പ്പിച്ചു

തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ നാടന്‍ പടക്കമെറിഞ്ഞ കേസില്‍ പ്രതികള്‍ ഡിസംബര്‍ 30 ന് ഹാജരാകാന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പ്രതികള്‍ക്കെതിരെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം സെഷന്‍സ് കേസെടുത്താണ് കോടതി പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
മുഖ്യ പ്രതി രജീഷടക്കം നാല് പ്രതികള്‍ക്കും പതിനേഴുകാരനായ കുട്ടിക്കുറ്റവാളിക്കുമെതിരെ നര്‍ക്കോട്ടിക് സെല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ 4 പ്രതികള്‍ക്കെതിരെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പതിനേഴുകാരനെതിരെ തിരുവനന്തപുരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ. ജെ. ബി ) കോടതി ചുമതല വഹിക്കുന്ന രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha