'എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്' ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് മരണപ്പെട്ട വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ മാണി സി കാപ്പന്‍

'എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്' ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് മരണപ്പെട്ട വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ മാണി സി കാപ്പന്‍
വാഹനം ഓടിക്കുമ്പോള്‍ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോള്‍ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിര്‍ത്തിയിരുന്നു. ഒരു പൊതുപ്രവര്‍ത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തല്‍ ശരിയാണെങ്കില്‍ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്'.
ഫേസ് ബുക്ക് പേജിലൂടെ എം.എല്‍.എ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
എന്റെ പേഴ്‌സണല്‍ സ്റ്റാഫും യാത്രകളില്‍ സഹായി ആയും സാരഥിയായും കൂടെയുണ്ടായിരുന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍, രാഹുല്‍ ജോബി ഏറ്റുമാനൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്പോള്‍ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോള്‍ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിര്‍ത്തിയിരുന്നു. ഒരു പൊതുപ്രവര്‍ത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തല്‍ ശരിയാണെങ്കില്‍ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്. തകര്‍ന്ന മനസ്സുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് പറയുവാന്‍ അര്‍ത്ഥവത്തായ ആശ്വാസവാക്കുകള്‍ ഇല്ല എന്നറിയാം... പ്രിയ രാഹുലിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.. ആദരാഞ്ജലികള്‍''.
അതേസമയം മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫായ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 12.30നു ഏറ്റുമാനൂരില്‍ വെച്ചാണ് അപകടമുണ്ടായത്.രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.
കാറിന്റെ പിന്‍ സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു.
https://www.facebook.com/Malayalivartha



























