മലമ്പാമ്പിന് രക്ഷകരായി വനംവകുപ്പ്; അരൂരിൽ വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി

അരൂരിൽ മലമ്പാമ്പിന് രക്ഷകരായി വനംവകുപ്പ്. കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് സംഭവം.
തോട്ടിൻ കരയിലെ വലയിൽ കുടുങ്ങിയ നിലയിൽ അനങ്ങാനാവാതെ അവശനിലയിൽ മലമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. സംരക്ഷിത ജീവിയായ മലമ്പാമ്പിന്റെ അവസ്ഥയറിഞ്ഞ് ആലപ്പുഴ വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിദഗ്ധരെത്തി മലമ്പാമ്പിനെ രക്ഷിച്ചു കൊണ്ടുപോയി. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കൊണ്ടുവന്നിറക്കുന്ന ചെമ്മണ്ണിന്റെ കൂടെയെത്തിയതാവാം മലമ്പാമ്പ് എന്ന് കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha



























