സൗദിയിൽ കാലാവസ്ഥ മുന്നയിപ്പിനു പിറകെ കനത്ത മഴ; മക്ക മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ മഴ ലഭിച്ചു, നിരവധി വാഹനങ്ങൾ നിരത്തുകളിൽ ഒലിച്ചുപോയി

കാലാവസ്ഥ മുന്നയിപ്പിനു പിറകെ മക്ക മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതായി റിപ്പോർട്ട്. നിരവധി വാഹനങ്ങൾ നിരത്തുകളിൽ ഒലിച്ചുപോയിരുന്നു. മക്ക മസ്ജിദുൽ ഹറമിലും മഴപെയ്യുകയുണ്ടായി. ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (വെള്ളിയാഴ്ച) ഇടത്തരം മുതൽ കനത്ത വരെ മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. രാത്രി 7 മണി വരെ മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ മഴയെത്തുടർന്നു മുൻകരുതൽ എന്ന നിലയിൽ തായിഫ് അൽ ഹദാ റോഡ് താൽക്കാലികമായി ഇരു ദിശകളിലേക്കും അടയ്ക്കുമെന്ന് മക്ക എമിറേറ്റ് മുന്നറിയിപ്പ് നൽകി.
കൂടാതെ മദീന, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖാസിം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മറ്റ് നിരവധി പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കൂടാതെ വിമാനയാത്രക്കാരോട് അവരുടെ വിമാനത്തിന്റെ വിവരങ്ങൾ പരിശോധിക്കാനായി എയർലൈനുകളുമായി ബന്ധപ്പെടാൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെടുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം മൂലം ചില വിമാനങ്ങൾ വൈകിയേക്കുമെന്ന് കിങ് അബ്ദുൽ അസീസ് വിമാനത്താവളം അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























