എം.ഡി.എം.യുമായി പിടികൂടിയ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചു...ഒടുവില്‍ പിടിയില്‍

എം.ഡി.എം.യുമായി പിടികൂടിയ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചു...ഒടുവില്‍ പിടിയില്‍. ആലപ്പുഴ തിരുവമ്പാടി വലിയ മരം വാര്‍ഡ് പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അര്‍ധരാത്രി പറവൂര്‍ ഷാപ്പ് മുക്കിന് പടിഞ്ഞാറുവശം റെയില്‍വേ ക്രോസിന് സമീപം വാഹന പരിശോധനക്കിടെ സ്‌കൂട്ടറിലെത്തിയ രണ്ടുപേരെ തടഞ്ഞ് പരിശോധിക്കുമ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന വിച്ചു വാള്‍ ഊരി പൊലീസിനുനേരെ വീശി.
ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഈ സമയം സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയില്‍നിന്ന് 650 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്്. വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളുണ്ട്. സ്ഥലത്തുനിന്നു കടന്നുകളഞ്ഞയാളും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്.
"
https://www.facebook.com/Malayalivartha



























