പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി... തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും... സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും... കെ.സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും....

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും. സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. കെ.സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും.
സൈബർ ഓപ്പറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച് ടി.വിക്രമിനെ നിയമിച്ചു. പൊലീസ് ആസ്ഥാന എഡിജിപിയുടെ തസ്തികയ്ക്കു തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. വിക്രമിനു പുറമെ, ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച്.വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി.
ഗോപേഷ് അഗർവാളിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എച്ച്.വെങ്കിടേഷിനെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും വെങ്കിടേഷ് വഹിക്കും.
നീരജ് കുമാർ ഗുപ്ത, എ.അക്‌ബർ എന്നിവരെ ഐജിമാരായി ഉയർത്തി. ഗുപ്തയെ ഉത്തരമേഖലാ ഐജിയായും അക്‌ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു. ജി.സ്പർജൻ കുമാറാണ് പുതിയ ദക്ഷിണമേഖല ഐജി. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐജിയായും നിയമിച്ചു.
ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്റലിജൻസ് ഐജിയായും നിയമിച്ചു. കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽഎസ്‌പി. അഞ്ച് ഐജിമാർക്കണ് എഡിജിപിമാരായി സ്ഥാനകയറ്റം ലഭിച്ചത്.
അതേസമയം, ഐ ജി അനൂപ് ജോൺ കുരുവിളയെ 'റോ'യിലേക്ക് നിയമിച്ചു. രഹസ്വാന്വേഷണ വിഭാഗമായ 'റോ'യിൽ ഡയറക്ടറായാണ് നിയമനം. നിലവിൽ പൊലീസ് ആസ്ഥാന ഐ ജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.
കഴിഞ്ഞ മാസാം സമാന രീതിയിലുള്ള മാറ്റങ്ങൾ സേനയിൽ നടന്നിരുന്നു അന്ന് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് എസ് പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറാക്കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയ്ദേവിനെ എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായും സ്ഥലം മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് ആലപ്പുഴയിലെ പുതിയ പൊലീസ് മേധാവി.
കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മിഷണര്‍ ഇളങ്കോയെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാര്‍ ആണ് കണ്ണൂര്‍ സിറ്റി കമ്മിഷണര്‍. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ് പിയായും മാറ്റി നിയമിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























