ഡിഎന്‍എ ഫലം പ്രധാന തെളിവായി, ഇടുക്കിയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

ഇടുക്കിയിൽ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കൊന്നത്തടി സ്വദേശിയാണ് കേസിലെ പ്രതി. 14-കാരിയായ മകളെയാണ് പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ വെച്ച് രാത്രികാലത്ത് പ്രതി മകളെ സ്ഥിരമായി പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയെന്നുമാണ് കേസ്. എന്നാല്‍ കേസിന്റെ വിചാരണ സമയത്ത് അതിജീവിതയായ പെണ്‍കുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറിയിരുന്നു. പ്രതിക്ക് അനുകൂലമായ രീതിയിലായിരുന്നു പിന്നീട് ഇവർ മൊഴി നൽകിയത്.
എന്നാല്‍ കുട്ടിയുടെ അബോര്‍ട്ട് ചെയ്ത ഭ്രൂണത്തിന്റെ ഡിഎന്‍എ ഫലമാണ് പ്രതിക്ക് ശിക്ഷ നല്‍കുന്നതിലേക്ക് നയിച്ച പ്രധാന തെളിവ്. പല വകുപ്പുകളിലായാണ് 31 വര്‍ഷം ശിക്ഷ വിധിച്ചതെങ്കിലും ഇയാള്‍ പരമാവധി പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
https://www.facebook.com/Malayalivartha



























