മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി; കേരളത്തിലാദ്യമായി വിദ്യാർത്ഥിനിക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് സർവകലാശാല

മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് വിദ്യാർഥിനികൾക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നക് വിദ്യാർത്ഥിനികളുടെ പഠനത്തേയും കോഴ്‌സ് വർക്കിനെയുമെല്ലാം സാരമായി ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നതാണ്.
കൂടാതെ എംജി സർവകലാശാലയിലും, സർവകലാശാലയുടെ കീഴിൽ വരുന്ന കോളജുകളിലെയും വിദ്യാർത്ഥികൾക്ക് പ്രസവാവധി ബാധകമാകും.
https://www.facebook.com/Malayalivartha



























