താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്...

താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്. ഇന്ന് രാവിലെ ആറിന് ഏഴാം വളവില്‍ ബസ് കുടുങ്ങിയതോടെയാണ് ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടത്.
ലക്കിടി മുതല്‍ അടിവാരം വരെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കെഎസ്ആര്‍ടിസി താമരശേരി ഗാരേജില്‍നിന്ന് മെക്കാനിക്കുകള്‍ എത്തി ബസ് നീക്കം ചെയ്താലെ ഗതാഗത തടസ്സം പരിഹരിക്കാന്‍ കഴിയൂകയുള്ളൂ. പോലീസ് സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha



























