താമരശ്ശേരി ചുരത്തിലുണ്ടായ ഗതാഗത കുരുക്കിന് പരിഹാരം.... ചുരം ഏഴാം വളവില്‍ യന്ത്ര തകരാറിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി വോള്‍വോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത തടസം നേരിട്ടത്

താമരശ്ശേരി ചുരത്തിലുണ്ടായ ഗതാഗത കുരുക്ക് പരിഹാരം. ചുരം ഏഴാം വളവില്‍ യന്ത്ര തകരാറിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി വോള്‍വോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത തടസം നേരിട്ടത്.
അവധി ദിവസങ്ങളായതിനാല്‍ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാര്‍ഗം യാത്രക്കെത്തിയത്. ഇവരെല്ലാം തന്നെ ചുരത്തില്‍ കുടുങ്ങിയ അവസ്ഥയായിരുന്നു. കുടുങ്ങിയ കെ.എ.സ്.ആര്‍.ടി.സി ബസ് സ്ഥലത്ത് നിന്ന് മാറ്റിയാണ് ഗതാഗത തടസത്തിന് പരിഹാരം കണ്ടത്.
കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്.
ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്‌ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്.
"
https://www.facebook.com/Malayalivartha



























