മഞ്ചേരിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മഞ്ചേരിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കവളങ്ങാട് മൂലയില്‍ വീട്ടില്‍ നെല്‍സണിന്റെ മകന്‍ ജിബിനാണ് (20) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12.10ന് ചെങ്ങണ ബൈപ്പാസില്‍ സ്റ്റേഡിയം റോഡിന് സമീപമാണ് അപകടം നടന്നത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പയ്യനാട് ചര്‍ച്ചിലേക്ക് പോവുന്നതിനിടെ ജിബിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ കവളങ്ങാട് യൂണിറ്റ് കമ്മിറ്റിയംഗമായിരുന്നു ജിബിന്‍.
"https://www.facebook.com/Malayalivartha



























