വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പൂമലയില്‍ രണ്ട് ആടുകളെ ആക്രമിച്ചു; ഒരു മാസം മുമ്പ് കൂട് വെച്ച് പിടിച്ച കടുവയുടെ കുട്ടിയെന്ന് സംശയം; ഭീതിയിൽ ജനങ്ങൾ

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബുധനാഴ്ച്ച രാത്രിയായിരുന്നു ആദ്യ ആക്രമണം ഉണ്ടായത്. പൂമലയില്‍ അഞ്ച് ആടുകള്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് കടുവ ആക്രമിച്ചത്. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വീണ്ടുമെത്തി, മൂന്ന് ആടുകളെ കൂടി കടുവ ആക്രമിക്കുകയായിരുന്നെന്ന് ഉടമ പറഞ്ഞു.
ഇതോടെ മൊത്തം അഞ്ച് ആടുകളാണ് ആക്രമണത്തിനിരയായത്. ഇതേതുടർന്ന് നാട്ടുകാര്‍ വന്‍ രോഷത്തിലാണ്. തുടർന്ന് വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയിതു. പിന്നാലെ പരിക്കേറ്റ ആടുകളുടെ ചികിത്സ നടത്താമെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് പ്രതിഷേധം തണുത്തത്.
അതേസമയം തന്നെ ഇവിടെ തുടര്‍ച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ ആകെ രോഷത്തിലാണ്. രാത്രിയില്‍ നാട്ടിലിറങ്ങുന്ന കടുവ പ്രദേശത്താകെ ഭീതി പരത്തിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ വീടുകള്‍ക്ക് അടുത്ത് വരെ കടുവ എത്തിയതോടെ നാട്ടുകാര്‍ ആകെ ഭയത്തിലാണ്.
ഈ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒപ്പം തന്നെ പോലീസ് ശക്തമായ പട്രോളിംഗും ഏര്‍പ്പെടുത്തും. സ്ഥലത്ത് കൂട് സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മാത്രമല്ല ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് നിന്നാണ് ഒരു മാസം മുമ്പ് കടുവയെ കൂട് വെച്ച് പിടിച്ചത്. ഇതിന്റെ കുട്ടിയാണോ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നാണ് സംശയം.
https://www.facebook.com/Malayalivartha



























