രണ്ടാഴ്ചയ്കുള്ളില്‍ ഇരുപതിനായിരത്തിലേറെ പരാതികള്‍ തീര്‍പ്പാക്കണം. കരുതല്‍ മേഖല പ്രദേശങ്ങള്‍ തിട്ടപ്പെടുത്തണം. സര്‍വ്വേ നമ്പരുകള്‍ കണ്ടെത്തി വാസ സ്ഥലങ്ങള്‍ ടാഗ് ചെയ്യണം, വനഭൂമി കണ്ടെത്തണം, തുടങ്ങി ഭാരിച്ച ജോലികളാണ് ബഫര്‍ സോണ്‍ നിര്‍ണ്ണയ വിഷയത്തില്‍ നടക്‌കേണ്ടത്.

രണ്ടാഴ്ചയ്കുള്ളില്‍ ഇരുപതിനായിരത്തിലേറെ പരാതികള്‍ തീര്‍പ്പാക്കണം. കരുതല്‍ മേഖല പ്രദേശങ്ങള്‍ തിട്ടപ്പെടുത്തണം. സര്‍വ്വേ നമ്പരുകള്‍ കണ്ടെത്തി വാസ സ്ഥലങ്ങള്‍ ടാഗ് ചെയ്യണം, വനഭൂമി കണ്ടെത്തണം, തുടങ്ങി ഭാരിച്ച ജോലികളാണ് ബഫര്‍ സോണ്‍ നിര്‍ണ്ണയ വിഷയത്തില്‍ നടക്‌കേണ്ടത്. കോടതി ജനുവരി ഏഴി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മൂന്ന് മമാസ സമയമെടുത്തിട്ടും ഒന്നും ചെയ്യാന്‍ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മിഷന് കഴിഞ്ഞിട്ടില്ല. അറുപത്തി നാല് ലക്ഷം രൂപ ചിലവില്‍ നടത്തിയ ഉപഗ്രഹ സര്‍വ്വേ പുറത്ത് കാണിക്കാനാകാത്ത അവസ്ഥയായി. വനം വകുപ്പിന് മാത്രം ചുമതല നല്കി സര്‍ക്കാര്‍ എല്ലാറ്റില്‍ നിന്നും ഒളിച്ചോടിയതാണ് ബഫര്‍ സോണ്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത്.
നിലവില്‍ ഇരുപതിനായിരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കൂടുതല്‍ പരാതികള്‍ സ്വകരിക്കുന്നുമുണ്ട്. വസ്തുവിന്റെ സര്‍വ്വേ നമ്പുരകള്‍ കണ്ടെത്താന്‍ കഴിയാതെ റവന്യൂ വകുപ്പ് കുഴയുകയാണ്. വനഭൂമിയാണോ അല്ലെയോ എന്നുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരമില്ല. സുപ്രീംകോടതി ആവശ്യത്തിന് സമയം നല്കിയിട്ടും സര്‍ക്കാര്‍ പിന്നാക്കം പോയത് നേരത്തെ മന്ത്രിസഭ എടുത്ത നടപടികളെ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു.
.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍വ്വേ പ്രകാരം നാട്ടില്‍ മനുഷ്യര്‍ക്ക് താമസിക്കാനാവില്ലെന്നും വന്യമൃഗങ്ങള്‍ മാത്രം അവശേഷിക്കുമെന്നും ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ പ
ഞ്ഞു. കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും ഈ ഫണ്ട് വാങ്ങി കേരളത്തെ എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇടുക്കി ജില്ലയിലെ 72.44 ശതമാനവും ഔദ്യോഗിക വനമാണ്. ഈ വനഭൂമിയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നതിനര്‍ഥം 31 വില്ലേജുകളില്‍ താമസിക്കുന്ന ജനങ്ങള്‍ ഇല്ലാതാവുന്നു എന്നാണ്. ചുരുക്കത്തില്‍ മനുഷ്യവാസമില്ലാത്ത, കടുവയുടെയും ആനയുടെയും കാട്ടുപന്നിയുടെയും മാത്രം സ്ഥലമായി ഇടുക്കി മാറും. ഇത് അനുവദിച്ചു കൊടുക്കാനാവില്ല. 600 കിലോമീറ്റര്‍ നീളവും 67 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള കേരളത്തില്‍ നിലവില്‍ 3 കോടി 60 ലക്ഷം ജനങ്ങളുണ്ട്. ഇത്രയും ജനം താമസിക്കേണ്ട ഈ കൊച്ചുസ്ഥലത്ത് ഇപ്പോള്‍ തന്നെ 31 ശതമാനം വനമാണ്. ഇനിയും വനഭൂമി കൂട്ടാന്‍ അനുവദിക്കണമോയെന്നത് സര്‍ക്കാരാണ് ചിന്തിക്കേണ്ടത്.
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഈ ഫണ്ട് വാങ്ങി നമ്മള്‍ കേരളം എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നത്? ഈ വര്‍ഷം മാത്രം 1000 കോടി രൂപ കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടായി വാങ്ങിയിട്ടുണ്ട് കേരളത്തിലെ വനംവകുപ്പ്. ഇത് എന്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് ആര്‍ക്കും അറിയില്ല.
മാത്രമല്ല, ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നത് ആകാശദൂരമാണ്. റോഡ് മാര്‍ഗം വരുമ്പോള്‍ ഒമ്പത് കിലോമീറ്റര്‍ അടുപ്പിച്ച് വരും. ഇവിടെയുള്ള മനുഷ്യരൊക്കെ നാടുവിട്ടു പോകേണ്ടിവരും. ഇപ്പോള്‍ എന്തായാലും മുഖ്യമന്ത്രിക്ക് ജനവികാരം കുറേയൊക്കെ മനസ്സിലായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന് നോക്കാമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയുടെ ഇനിയുള്ള നിലപാടനുസരിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫര്‍ സോണ്‍വിഷയത്തില്‍ കാര്യമായി ഇടപെടേണ്ട കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാര്‍ കേരളത്തില്‍ കര്‍ഷകരേയും കൃഷി ഭൂമിയേയും ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ പ്രശ്‌നമായി മാറുന്നത് അറിയുന്നില്ലേയെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യം. എല്ലാം വനം വകുപ്പിന്റെ തലയില്‍ കയറ്റി വെച്ച് സര്‍ക്കാരിന് തടിയൂരാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നുണ്ട്. കൊലപാതക കേസുകളിലും , ഗവര്‍ണര്‍ സര്‍ക്കാര്‍ കേസിലും പുറത്ത് നിന്ന് അഭിഭാഷകരേ ഇറക്കിയും ലക്ഷക്കണക്കിന് രൂപ ചിലവാക്കിയും കേസുകള്‍ നടത്തുന്ന സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തുന്ന ഒളിച്ചു കളി കാര്യമായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























