സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന നടത്തിയ പിന#വാതില്‍ നിയമനനാണെന്നുള്ള രേഖകളും പിന്നീട് പുറത്തായിരുന്നു.തസ്തികമാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വി.സിക്ക് നല്‍കിയ കത്ത് പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റുചെയ്ത സര്‍വകലാശാലാ അസിസ്റ്റന്റ് സി.ജെ.എല്‍സിയെ( സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് ഇടത് സംഘടനകള്‍ക്കേറ്റ കനത്ത പ്രഹരമായി.
കൈക്കൂലി വാങ്ങിയതിലും കൗണ്ടര്‍ ഫോയിലില്‍ മാര്‍ക്ക് തിരുത്തിയതിലും എല്‍സിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
പിരിച്ചുവിടാന്‍ ഒക്ടോബറില്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തിരുന്നു.പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് ജനുവരിയില്‍ പരീക്ഷാഭവന്റെ മുന്നില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ണ്ട് എം.ബി.എ. വിദ്യാര്‍ഥികളുടെ മൂന്നാംസെമസ്റ്റര്‍ മേഴ്സി ചാന്‍സ് പരീക്ഷയുടെ സെക്യൂരിറ്റി അനാലിസിസ് ആന്‍ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് എന്ന വിഷയത്തിന്റെ മാര്‍ക്കില്‍ തിരുത്തല്‍വരുത്തിയതായും ഇവരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു.
സംഭവത്തിനുശേഷം എല്‍സിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാല നിയോഗിച്ച രണ്ട് അന്വേഷണ കമ്മിഷനും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.എല്‍സിയുടെ നടപടി സര്‍വകലാശാലയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന് പരിച്ചുവിട്ടുകൊണ്ടുള്ള സര്‍വകലാശാലാ ഉത്തരവില്‍ പറയുന്നു. അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന സെക്ഷന്‍ ഓഫീസറെ സര്‍വകലാശാല ഡിസംബര്‍ ഏഴിന് തിരിച്ചെടുത്തിരുന്നു. കാരണം കാണിക്കല്‍ നോട്ടിസിന് സെക്ഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് അന്ന് തിരിച്ചെടുത്തത്.
സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന നടത്തിയ പിന#വാതില്‍ നിയമനനാണെന്നുള്ള രേഖകളും പിന്നീട് പുറത്തായിരുന്നു.തസ്തികമാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വി.സിക്ക് നല്‍കിയ കത്ത് പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ജോലി സ്ഥിരപ്പെട്ടതിന് ശേഷമാണ് ബിരുദംവരെയുളള യോഗ്യത നേടി പ്രമോഷന്‍ നേടിയത്. ഇതിനിടെ എല്‍.സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിട്ടില്ലായിരുന്നു. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു. 2017 ല്‍അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവര്‍ക്കുണ്ടായിരുന്നു. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയോട് എം.ബി.എ യുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനും കൂടി ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അതില്‍ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വഴി വിദ്യാര്‍ഥി എല്‍സിക്ക് കൈമാറിയിരുന്നു. ബാക്കി തുകയായ 15000 രൂപ ഓഫീസില്‍ വെച്ച് നേരിട്ട് വാങ്ങുന്നതിനിടെയാണ് സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.
പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി വിദ്യാര്‍ഥിനിയില്‍ നിന്നും പണം ആവശ്യപ്പെട്ടതെന്നാണ് വിജിലന്‍സ് പറയുന്നത്. മുന്‍പും ഇത്തരത്തില്‍ ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലന്‍സിന് സംശയമുണ്ട്. മറ്റ് ജീവനക്കാര്‍ ആരെങ്കിലും സമാനമായ രീതിയില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.
അതേസമയം കൈക്കൂലി വാങ്ങിയ ജീവനക്കാരി ജോലിയില്‍ കയറിയതിനെതിരെയും സ്ഥാനക്കയറ്റം ലഭിച്ചതിനെതിരെയും ആക്ഷേപങ്ങള്‍ ധാരാളം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നല്കിയ സീറ്റാണെന്നും അതിനാല്‍ പാര്‍ട്ടിയ്ക്ക് ആവശ്യം വരുമ്പോഴെല്ലാം ആവശ്യപ്പെടുന്ന പണം പിരിച്ചു നല്കാറുണ്ടെന്നും എല്‍സി പറഞ്ഞതായാണ് അറിവ്. തെളിവ് സഹിതം വിജിലന്‍സ് പിടിയിലായതിനാലും പരാതിക്കാരി ഉറച്ചു നിന്നതിനാലും എല്‍സിയെ രക്ഷപ്പെടുത്താനുള്ള ഇടത് സംഘടനകളുടെ ശ്രമവും പൊളിഞ്ഞു.
https://www.facebook.com/Malayalivartha



























