കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ല; നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല; ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെ; ആ രേഖകള്‍ പുറത്ത്

ഇ പി ജയരാജനെതിരെ പി ജയരാജൻ സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം ഉന്നയിച്ച വിവരം നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ ഈ കാര്യവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ല എന്നതാണ് പുറത്ത് വരുന്ന വിവരം .
നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത് രേഖകള്‍ പരിശോധിക്കാതെയെന്നും റിപ്പോര്‍ട്ടില്‍ തെളിയിക്കുന്നു. റിസോര്‍ട്ടിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പ്രാദേശികമായി എതിര്‍പ്പുകള്‍ ശക്തമായിരുന്നതാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി കൊടുത്തിരുന്നു . പക്ഷേ കുറെ കഴിഞ്ഞോപ്പോൾ ആ എതിർപ്പുകൾ കെട്ടടങ്ങുകയും ചെയ്തു . കുന്നിടിച്ച് നടത്തുന്ന നിര്‍മാണമാണ്.
പക്ഷെ ആ മണ്ണ് അവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന വാദമാണ് കളക്ടര്‍ ഉന്നയിച്ചതെന്നാണ് രേഖകളില്‍ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . മണ്ണെടുക്കുന്നതിനായി കോർപറേഷൻ സെക്രട്ടറിയില്‍ നിന്നും ഡെവലപ്‌മെന്റ് സാക്ഷ്യപത്രം വാങ്ങേണ്ടുന്ന ആവശ്യമുണ്ട് . അതും വാങ്ങാതെയാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ രേഖകളൊന്നും പരിശോധിക്കാതെ ആന്തൂര്‍ കോർപറേഷൻ നിര്‍മാണത്തിന് അനുമതി കൊടുത്തിട്ടുണ്ടായിരുന്നു . ഇത്തരത്തിൽ ഉള്ള വിവരങ്ങളാണ് പുറത്ത് വരുന്നത് . പ്രചരിക്കുന്ന വിധത്തിലുള്ള വലിയ നിക്ഷേപം ഇ.പിയുടെ കുടുംബത്തിനില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സിപിഐഎം കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























