രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി 'സാര്‍ത്ഥിക് നാം അഭിയാന്‍' എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. അപകീര്‍ത്തികരമോ അര്‍ത്ഥമില്ലാത്തതോ ആയ പേരുകള്‍ മാറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പേര് നല്‍കുന്നതാണ് ഈ പദ്ധതിയിലൂടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഷൈത്താന്‍, ഷേരു, ടിങ്കു, കാലു തുടങ്ങിയ പേരുകളാവും മാറ്റുക. പകരം അര്‍ത്ഥവത്തായ പേര് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വ്യക്തമല്ലാത്തതും നെഗറ്റിവിറ്റിയുമുള്ള ഇത്തരം പേരുകള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി ബാല്‍ മുകുന്ദ്, ബദ്രിനാഥ്, ആരാധ്യ, അന്നപൂര്‍ണ, വൈഷ്ണവി, അഭീര്‍, അഗിനിഭ തുടങ്ങി 3,000 പേരുകളടങ്ങുന്ന പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പറ്റിയ 1,409 പേരുകളും പെണ്‍കുട്ടികള്‍ക്ക് പറ്റിയ 1541 പേരുകളുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പേരുകളാകും രക്ഷിതാക്കളുടെ സമ്മതത്തോടെ മാറ്റുക. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും യോഗത്തില്‍ വച്ച് ഇക്കാര്യം വിശദീകരിക്കുമെന്നും പേരുമാറ്റം വരുത്തുകയാണെങ്കില്‍ രക്ഷിതാക്കളില്‍ നിന്ന് അനുമതി എഴുതി വാങ്ങുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























