Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഴിയില്ല കൃഷിയില്ല വീടില്ല കുടിയിറക്കാന്‍ സര്‍ക്കാര്‍ നീക്കം ബഫര്‍ സോണ്‍ ഞെട്ടിക്കും. ഫോറസ്റ്റുകാരുടെ അഴിഞ്ഞാട്ടം.

26 DECEMBER 2022 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ബഫര്‍ സോണ്‍ പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ വനം വകുപ്പിന് മുഖ്യമന്ത്രിയുടെ തുല്യ അധികാരമാണ് കൈവരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. പോലീസിനെ കൊണ്ട് പൊറുതി മുട്ടി കൊണ്ടിരിക്കുന്ന ജനത്തിന് ഇനി് ഫോറസ്റ്റുകാരുടെ അധിക അധികാരത്തിന്റെ ദുരന്തം കൂടി അനുഭവിക്കേണ്ടി വരും. ജനജീവിതത്തെ ഇത്രയധികം ദോഷകരമായി ബാധിക്കുന്ന ബഫര്‍ സോണ്‍ ജനവാസ മേഖലയില്‍ നടപ്പിലാക്കാന്‍ ക്യബിനറ്റ് തീരുമാനമെടുത്ത പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ മനോനില പരിശോധിക്കേണ്ടതാണ്. പി.സി.ജോര്‍ജ്ജ് പറഞ്ഞതു പോലെ ആനയും കാട്ടുപോത്തും മാത്രമായി കേരളം മാറും. ആയിരക്കണക്കിനാളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമാകും.

വന്യജീവി സംരക്ഷണത്തിനായി എന്ന പേരില്‍, കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ എന്ന ഓമനപ്പേരില്‍ പരിസ്ഥിതിലോലപ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്കിനു സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് ആരോപണങ്ങള്‍ ഉരുന്നത്..
ബഫര്‍ സോണ്‍ പരിധിയിലുള്ള ജനങ്ങള്‍ക്ക് അവിടെ താമസിക്കുന്നതിന് നിയമപരമായി തടസങ്ങളില്ല. പക്ഷേ സാധാരണ നിലയിലുള്ള ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 
 സംസ്ഥാന സര്‍ക്കാരിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ റെവന്യൂ ഭൂമിയില്‍ നിന്നോ സ്വകാര്യ കൈവശ സ്ഥലത്തു നിന്നോ യാതൊരു മരംമുറിയും പാടില്ല.
 കിണറുകള്‍ കുഴല്‍ കിണറുകള്‍ എന്നിവ കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കര്‍ശന മേല്‍നോട്ടത്തില്‍ നിയന്ത്രണ വിധേയമായിരിക്കും.

  മലഞ്ചെരുവുകളിലുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ നിയന്ത്രണവിധേയമാണ്. എന്താണ് നിയന്ത്രണങ്ങള്‍ എന്ന് വ്യക്തമായി പറയുന്നില്ല. പക്ഷേ കപ്പയും, ചേനയും, ഇഞ്ചിയും അടക്കമുള്ള എല്ലാവിധ തന്നാണ്ടു കൃഷികളും നിരോധിക്കപ്പെടാം.

അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

 വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരുതരം കെട്ടിടങ്ങളും ഈ പരിധിയില്‍ അനുവദിക്കുന്നതല്ല. അതായത്, ബഫര്‍ സോണില്‍ വരുന്ന സ്ഥലങ്ങളില്‍ സാധാരണ ഒരു കടമുറി പോലും പണിയാന്‍ സാധ്യമല്ലാതാകും.ഈ വര്‍ഷം ജൂണ്‍ 3നു വന്ന സുപ്രീം കോടതി വിധി പ്രകാരം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിരോധിക്കുന്നതോടൊപ്പം താമസത്തിനുള്ള വീട് പോലും അനുവദിക്കില്ല എന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്.

 പരിസ്ഥിതി സൗഹാര്‍ദ്ദ യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കണം എന്ന നിര്‍ദേശത്തിന്റെ മറവില്‍ നിലവില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ മുഴുവനും നിരോധിക്കുകയും LPG / CNG എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം. എന്നുവച്ചാല്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകളും, ടാക്‌സികളും ലോറികളും അടക്കം നിരോധിക്കപ്പെടാം.

 പുതിയ റോഡ് നിര്‍മാണവും നിലവില്‍ ഉള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ റോഡുകള്‍ പണിയുന്നതിന് നിയന്ത്രണമുണ്ടെന്നു മാത്രമല്ല നിലവില്‍ ഉള്ളത് റീടാറിങ് ചെയ്യണമെങ്കില്‍ പോലും ഫോറെസ്റ്റ് വകുപ്പ് കനിയണം എന്നര്‍ഥം.

 വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടും. പുതിയ വൈദ്യുതി ലൈനുകള്‍ വലിക്കുന്നതും പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

 എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.

 പുതിയതായിട്ട് വ്യവസായ യൂണിറ്റുകള്‍ ഒന്നുംതന്നെ ചെറുതായാലും വലുതായാലും അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റില്‍ വരുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ .

 വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്‌സി ജീപ്പ്, ടാക്‌സി കാര്‍ എന്നിവ നിയന്ത്രണ വിധേയമാണ് എന്നുവെച്ചാല്‍ ഇതൊക്കെ ഓടണോ വേണ്ടയോ എന്ന് അതാതു സ്ഥലത്തെ DFO തീരുമാനിക്കും

 പരിസ്ഥതി സംരക്ഷണ നിയമം അനുസരിച്ചു മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ലംഖിക്കുന്ന ആളുകള്‍ക്കെതിരെ കേസ് എടുക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പിന് അധികാരം ഉണ്ടായിരിക്കും.

 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധി പ്രകാരം സ്വന്തം ആവശ്യത്തിനുള്ള വീട് അടക്കം സ്ഥിര നിര്‍മ്മിതികള്‍ ഒന്നും തന്നെ ബഫര്‍ സോണില്‍ സാധ്യമല്ല.

അതുകൊണ്ടുതന്നെ ബഫര്‍ സോണ്‍ എന്നത് മലയോര കര്‍ഷകന്റെ കഴുത്തിലെ കുരുക്കാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ആ കുരുക്ക് മുറുകുന്നതിന് മുന്‍പ് തന്നെ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് ജനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends