'ലോകാവസാനം ആകുമ്പോൾ നിങ്ങൾ പല അത്ഭുതങ്ങളും കേൾക്കുകയും കാണുകയും ചെയ്യും എന്ന തിരുവെഴുത്ത് സത്യമായി ഭവിക്കുന്നുണ്ട്. മിക്കവാറും ഊരിപിടിച്ച കുരിശുകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന കാരണഭൂതത്തെ കണി കണ്ടുണരാനുള്ള യോഗം 2023 ൽ കേരളീയർക്കുണ്ടായെന്നിരിക്കും! എന്തായാലും ഈ വിരുന്ന് കണ്ട് ചമട്ടിയെടുത്തിട്ടുണ്ടാവണം സാക്ഷാൽ കർത്താവ് പൊന്നു തമ്പുരാൻ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

കൊല്ലം പതിനൊന്ന് കഴിഞ്ഞപ്പോ ആ നാമത്തെയും കാലം ചെയ്ത താമരശ്ശേരി ബിഷപ്പിനെയും മറന്നു മറ്റിടയ മേലാളന്മാർ. അവരിപ്പോർ പാർട്ടി രേഖകളിലും കുമാരപിള്ള സഖാവിൻ്റെ പാർട്ടി ക്ലാസ്സുകളിലുമെല്ലാം ഉൽകൃഷ്ട ജീവികളാണത്രേ!! അതുകൊണ്ടാണ് നോമ്പ് പോലും മറന്ന് മസ്കറ്റ് ഹോട്ടലിലെ വിരുന്നിൽ പങ്കെടുത്തത്! ആചാരപാലനങ്ങളും അത് ലേശം തെറ്റിപ്പോയാൽ കല്പിച്ചുനല്കുന്ന ശിക്ഷാനടപടികളും ചമ്മട്ടിയടിയും തെമ്മാടിക്കുഴിയും ഒക്കെ കീശയിൽ പച്ച നോട്ടില്ലാത്ത പാവപ്പെട്ട വിശ്വാസികൾക്ക് വേണ്ടി 'റിസർവ്വ് ചെയ്തതാണല്ലോ.. എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എനിക്കിഷ്ടമായത് ആ കൈകൾ ചേർത്തു പ്പിടിച്ചിട്ടുള്ള ആ പ്രത്യേക " ഏക്ഷനാണ് ".. ഇവരുടെ കൂട്ടത്തിലുള്ള ഒരു വലിയ ഇടയനെ അല്ലേ പാർട്ടി സെക്രട്ടറിയായിരുന്ന സഖാവ് പിണറായി വിജയൻ പതിനൊന്ന് കൊല്ലം മുമ്പ് നികൃഷ്ടജീവിയെന്ന വിശുദ്ധ നാമം കൊണ്ടലങ്കരിച്ചത്. ? കൊല്ലം പതിനൊന്ന് കഴിഞ്ഞപ്പോ ആ നാമത്തെയും കാലം ചെയ്ത താമരശ്ശേരി ബിഷപ്പിനെയും മറന്നു മറ്റിടയ മേലാളന്മാർ. അവരിപ്പോർ പാർട്ടി രേഖകളിലും കുമാരപിള്ള സഖാവിൻ്റെ പാർട്ടി ക്ലാസ്സുകളിലുമെല്ലാം ഉൽകൃഷ്ട ജീവികളാണത്രേ!! അതുകൊണ്ടാണ് നോമ്പ് പോലും മറന്ന് മസ്കറ്റ് ഹോട്ടലിലെ വിരുന്നിൽ പങ്കെടുത്തത്! ആചാരപാലനങ്ങളും അത് ലേശം തെറ്റിപ്പോയാൽ കല്പിച്ചുനല്കുന്ന ശിക്ഷാനടപടികളും ചമ്മട്ടിയടിയും തെമ്മാടിക്കുഴിയും ഒക്കെ കീശയിൽ പച്ച നോട്ടില്ലാത്ത പാവപ്പെട്ട വിശ്വാസികൾക്ക് വേണ്ടി 'റിസർവ്വ് ചെയ്തതാണല്ലോ..
തിരുവമ്പാടി MLA ആയിരുന്ന സഖാവ് അഡ്വ.മത്തായി ചാക്കോയുടെ അന്ത്യകൂദാശയ്ക്കും അത് വിളിച്ചുപറഞ്ഞ താമരശ്ശേരി ബിഷപ്പിനും ഒക്കെ ഭ്രഷ്ട് കല്പിച്ചിരുന്ന പാർട്ടിക്ക് ഇപ്പോൾ ഊണും ഉറക്കവും അരമനകളുടെ തിണ്ണയിലാവുന്നത് കർത്താവ് പൊന്നുതമ്പുരാനോടുള്ള ഭക്തി കൊണ്ടൊന്നുമല്ല. അരമന ഭരിക്കുന്ന ചില സഭാ നേതാക്കന്മാർ കനിഞ്ഞരുളി നല്കുന്ന വോട്ടു ബാങ്കിൽ കണ്ണൂന്നിക്കൊണ്ട് മാത്രമാണ്. ആലഞ്ചേരി തമ്പ്രാനൊക്കെ കഴിഞ്ഞ കൊല്ലമേ സഖാവ് പിണറായി വിജയനെ മെത്രാനായി പ്രഖ്യാപിച്ച് രൂപക്കൂട് പണിഞ്ഞതാണ്. ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ വേണമല്ലോ!
ലോകാവസാനം ആകുമ്പോൾ നിങ്ങൾ പല അത്ഭുതങ്ങളും കേൾക്കുകയും കാണുകയും ചെയ്യും എന്ന തിരുവെഴുത്ത് സത്യമായി ഭവിക്കുന്നുണ്ട്. മിക്കവാറും ഊരിപിടിച്ച കുരിശുകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന കാരണഭൂതത്തെ കണി കണ്ടുണരാനുള്ള യോഗം 2023 ൽ കേരളീയർക്കുണ്ടായെന്നിരിക്കും! എന്തായാലും ഈ വിരുന്ന് കണ്ട് ചമട്ടിയെടുത്തിട്ടുണ്ടാവണം സാക്ഷാൽ കർത്താവ് പൊന്നു തമ്പുരാൻ. അദ്ദേഹത്തിൻ്റെ സമക്ഷത്തിലിരുന്ന് ഊറി ചിരിച്ചിട്ടുണ്ടാവണം അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പളളി.!! മുപ്പത് വെളളി കാശിന് കർത്താവിനെ ഒറ്റി കൊടുത്ത യൂദാസുമാർക്ക് ഒട്ടും പഞ്ഞമില്ലല്ലോ അഭിനവകേരളത്തിൽ...
https://www.facebook.com/Malayalivartha
























