അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം... ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് എതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്...

ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് എതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.
രാജ്യ ഭരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനും നമ്മള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമര്‍ശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബി ജെ പി പ്രവര്‍ത്തകരെ ഓര്‍മ്മിച്ച് മോദി. ഇത്തരത്തിലുള്ള അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്നും ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.
പൂര്‍ണമായും പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും പ്രവര്‍ത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നല്‍കി. രാജ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങളാണ് വരാനിരിക്കുന്നത് എന്നും മോദി . സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തെ കര്‍ത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും നിര്‍ദേശിച്ച് പ്രധാനമന്ത്രി.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസാരിക്കുന്നവരെ ഒരുമിക്കാനായി കാശി തമിഴ് സംഗമം പോലുള്ള പരിപാടികള്‍ എല്ലായിടത്തും നടത്താനും അദ്ദേഹം നിര്‍ദേശിച്ചു. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നല്‍കാന്‍ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
2024 ല്‍ മോദിയുടെ തേരോട്ടം ഉറപ്പാക്കാനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളാണ് ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ ആവിഷ്‌കരിച്ചത്. ആത്മവിശ്വാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാനായി നേതാക്കള്‍ക്ക് മോദി ആഹ്വാനം നല്‍കി.
https://www.facebook.com/Malayalivartha























