ഹൈക്കോടതി അരുണിനെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ അരുണിനെ തൽകാലത്തേക്ക് സസ്പെന്റ് ചെയ്യിത്തു...സംഭവം നാണക്കേടായ സാഹചര്യത്തിൽ സസ്‌പെന്റ് ചെയ്യാൻ ദേവസ്വം ബോർഡിനോട് മുഖ്യമന്ത്രിയും നിർദ്ദേശിച്ചു...

ശബരിമലയിൽ മകരവിളക്കു ദിവസം തീർത്ഥാടകരെ ദേവസ്വം വാച്ചർ ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും ഒടുവിൽ നടപടി. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ശാസന ദേവസ്വം ബോർഡിന് എതിരാകാതിരിക്കാനാണ് സൂചന. ഇതൊഴിവാക്കാൻ ദേവ്‌സവം വാച്ചറായ അരുൺകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അരുണിനെ വിവാദമുണ്ടായതിന് പിന്നാലെ ശബരിമലയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇങ്ങനെ മാറ്റിയ ഗാർഡിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രത്യേക വാഹനം ഒരുക്കിയെന്നതാണ് വസ്തുത. ന്യായീകരിക്കാനും ശ്രമം നടന്നു. എന്നാൽ ഹൈക്കോടതി നിലപാട് കടുപ്പിക്കുമെന്നായപ്പോൾ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കൂടി മാനിച്ചാണ് തീരുമാനം.
ദേവസ്വം വാച്ചർ അരുൺ ഇടത് സംഘടനാ നേതാവാണ്. ഹൈക്കോടതി അരുണിനെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് അരുണിനെ തൽകാലത്തേക്ക് സസ്പെന്റ് ചെയ്യുന്നത്. ഇത് കോടതിയെ അറിയിക്കും. ഇതോടെ കോടതി ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്യില്ലെന്നാണ് വിലയിരുത്തൽ. അരുണിനെതിരെ കോടതി നിർദ്ദേശിച്ചാൽ വധശ്രമത്തിന് കേസെടുക്കേണ്ടി വരും. അരുണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുവല്ലം ക്ഷേത്രത്തിലെ വാച്ചറാണ് അരുൺ. ശബരിമല സീസണിൽ സോപാനത്ത് എത്തുകയായിരുന്നു അരുൺ. സംഭവം നാണക്കേടായ സാഹചര്യത്തിലാണ് സസ്‌പെന്റ് ചെയ്യാൻ ദേവസ്വം ബോർഡിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
https://www.facebook.com/Malayalivartha























