പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം ; വേഗത്തിൽ തന്നെ ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23നകം നൽകണം; സർക്കാരിന് കനത്ത ശാസനയുമായി ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കനത്ത ശാസനയുമായി ഹൈക്കോടതി. അക്ഷരാർത്ഥത്തിൽ ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ് സർക്കാരിന്. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി കടുപ്പിച്ച് പറയുകയുണ്ടായി. നടപടികൾ പൂർത്തിയാക്കിയിട്ട് വേഗത്തിൽ തന്നെ ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23നകം നൽകണമെന്നും നിർദേശം കൊടുത്തിരിക്കുകയാണ്.
ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത് ജനുവരി 15ന് മുമ്പ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു .
കോടതി നിർദേശത്തിൽ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിക്കുന്ന സാഹചര്യം വരെ ഉടലെടുത്തിരുന്നു. എന്തായാലും ഈ വിഷയത്തിൽ അക്ഷരാർത്ഥത്തിൽ ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ് സർക്കാരിന്. അതേസമയം പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ നിർണായക ഇടപെടൽ ഹൈക്കോടതി നേരത്തെയും നടത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
ഈ വിഷയത്തിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പിഎഫ്ഐ മിന്നൽ ഹർത്താൽ നടത്തിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടു.
കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നാൽ ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു .സ്വത്ത് കണ്ടു കെട്ടല്‍ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു . പൊതു മുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി തുറന്നടിച്ചു
https://www.facebook.com/Malayalivartha























