ഇടിവെട്ടേറ്റ് വെള്ളാപ്പള്ളി....തുഷാറിനേയും പൊക്കും, കെ.കെ മഹേശന്‍റെ മരണത്തിൽ പോലീസ് ഉടൻ ചോദ്യം ചെയ്യും, ഹൈക്കോടതി ഉത്തരവിന് പിന്നാലെ അടുത്ത തിരിച്ചടി...!

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്തോ സമയം ഇപ്പോൾ അത്രനന്നല്ല എന്നാണ് തോന്നുന്നത്. മുട്ടൻ പണികളാണ് ഓരോന്നായി വന്നുകൊണ്ടിരിക്കുന്നത്. എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി ഹൈക്കോടതിയിൽ നിന്ന് വിധി വന്നത്.
വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെകണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലനിൽക്കുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസിൽ വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് ഏറ്റവും പുതിയ വിവരം.
വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ എൽ അശോകൻ എന്നിവരുടെ പേരുകൾ കുറിപ്പിൽ എഴുതിയ ശേഷമായിരുന്നു മഹേശൻ ജീവനൊടുക്കിയത്. എന്നാൽ മാരാരിക്കുളം പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം. എന്നാൽ നിയമപോരാട്ടത്തിനൊടുവിൽ വെള്ളാപ്പള്ളി നടേശനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസെടുക്കാൻ കോടതിയുടെ ഉത്തരവിട്ടു.
കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഒരേ കേസിൽ 2 എഫ്.ഐ.ആർ നിലനിൽക്കുമോ എന്നായിരുന്നു സംശയത്തിൽ ആലപ്പുഴ ജില്ലാ പ്ലീഡറോഡ് പൊലീസ് നിയമോപദേശം തേടിയപ്പോൾ എഫ്.ഐ.ആർ നിലനിൽക്കുമെന്നും അന്വേഷണം നടത്തുന്നതിന് തടസമില്ലെന്നുമാണ് മറുപടി ലഭിച്ചത്. നിയമോപദേശം അനുകൂലമായ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയെയും മറ്റുള്ളവരെയും മാരാരിക്കുളം പോലീസ് ചോദ്യം ചെയ്യും.തുഷാർ വെള്ളാപ്പള്ളി, കെ. എൽ അശോകൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
https://www.facebook.com/Malayalivartha























