മഞ്ഞു വീഴ്ച രൂക്ഷം.... നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും താപനില മൈനസിലെത്തി

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും താപനില മൈനസിലെത്തി. ഇതോടെ പ്രദേശത്ത്് വീണ്ടും മഞ്ഞുവീഴ്ച രൂക്ഷമായി. ദേവികുളം ലാക്കാട്, ഓഡികെ, ഫാക്ടറി ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ താപനില 3 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ചെണ്ടുവര, ലക്ഷ്മി, ചിറ്റുവര, മൂന്നാര്‍ ടൗണ്‍, കന്നിമല, ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളില്‍ 1 ആയിരുന്നു ഇന്നലെ രാവിലത്തെ താപനില.
പാമ്പാടുംചോല, കന്നിമല, ലാക്കാട്, ഓഡികെ എന്നിവിടങ്ങളിലായിരുന്നു ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്. ജനുവരി 9 മുതല്‍ 14 വരെ ഇവിടെ താപനില 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു.അടുത്ത ദിവസങ്ങളില്‍ ഒന്നു മുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം താപനില മൈനസില്‍ എത്തിയതോടെ പകല്‍ച്ചൂടിലും വര്‍ദ്ധനവുണ്ടായി. 15 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.
"
https://www.facebook.com/Malayalivartha























