വീണ്ടും തെരുവ് നായയുടെ ആക്രമണം : രണ്ട് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു

ചോഴിയക്കോട് കുളത്തുപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയോധികര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ ചോഴിയക്കോട് തുണിക്കട നടത്തുന്ന അബ്ദുല്‍ ഷുക്കൂര്‍ (67), ബീഡിക്കുന്ന് സ്വദേശി പൊടിയന് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അബ്ദുല്‍ ഷുക്കൂറിനെ നായ കടിക്കുന്നത്. തുടർന്ന് കാലിനു ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഷുക്കൂറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊടിയനെ കുളത്തുപ്പുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ പൊടിയനു നേരെ നായയുടെ ആക്രമണം ഉണ്ടാകുന്നത് വൈകുന്നേരം നാലോടെയാണ്. തുടർന്ന് ഇരുവരെയും ചോഴിയക്കോട് ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമിച്ചത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും, നായകള്‍ക്കും കടിയേറ്റിട്ടുണ്ട്. മാത്രമല്ല കടിച്ച നായക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാൽ വൈകിയും നായയെ പിടികൂടാന്‍ കഴിയാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതി വ്യാപിക്കുകയാണ്.
https://www.facebook.com/Malayalivartha























