അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ അനുവദിക്കാതെ പിതാവും ബന്ധുക്കളും

തൃശ്ശൂരില്‍ ഭര്‍തൃവീട്ടിലെ പീഡനം കാരണം ജീവനൊടുക്കിയ യുവതിയുടെ മരണാനന്തര ചടങ്ങിന് മക്കളെ വിട്ടുനല്‍കാതെ ക്രൂരത കാട്ടി ഭര്‍ത്തൃ വീട്ടുകാര്‍. പാവറട്ടി സ്വദേശി ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആശയുടെ മക്കളെ വിട്ടുനല്‍കാതെ ഭര്‍ത്തൃവീട്ടുകാര്‍ പിടിച്ചു വച്ചിരിക്കുന്ന സംഭവം വലിയ വിവാദമായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് അമ്മയുടെ സംസ്‌കാര ചടങ്ങില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഒടുവില്‍ മക്കളെ വിട്ടുനല്‍കി.
വ്യാഴാഴ്ചയാണ് ഭര്‍ത്താവ് സന്തോഷിന്റെ നാട്ടികയിലെ വീട്ടില്‍ വെച്ച് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് പാവറട്ടിയിലെ വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചെങ്കിലും കുട്ടികളെ ആശയുടെ ഭര്‍ത്തൃവീട്ടുകാര്‍ എത്തിക്കാത്തതിനാല്‍ വൈകുകയായിരുന്നു. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും പോലീസും ബാലാവകാശ കമ്മീഷനും അടക്കം ഇടപെട്ടതോടെയാണ് കുട്ടികളെ വിട്ടുനല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്. ഇളയ കുട്ടി അമ്മയുടെ മൃതദേഹത്തില്‍ പട്ട് പുതപ്പിച്ചു. മൂത്ത കുട്ടിയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശ ഭര്‍തൃവീട്ടില്‍ വച്ച് കുന്നിക്കുരു അരച്ചുകഴിച്ചത്. രണ്ടു ദിവസം മുന്‍പാണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആശ മരണമടയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം പാവറട്ടിയിലുള്ള ആശയുടെ വീട്ടിലേക്ക് സംസ്‌കാരത്തിന് കൊണ്ടുവന്നു. എന്നാല്‍ സംസ്‌കാരത്തിന് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മക്കളെ അനുവദിക്കണമെന്ന് ആശയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സന്തോഷും വീട്ടുകാരും അനുവദിച്ചില്ല. കുട്ടികള്‍ എത്താത്തതിനാല്‍ 10 മണിക്ക് നിശ്ചയിച്ച സംസ്‌കാര കര്‍മ്മം നാലു മണിക്കൂറോളം വൈകി മക്കള്‍ എത്തിയ ശേഷമാണ് നടത്തിയത്.
പ്രവാസിയാണ് ആശയുടെ ഭര്‍ത്താവ് സന്തോഷ്. മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് ചെന്നകാലം മുതല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ആശയെ ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തില്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ വലപ്പാട് പോലീസിന് അന്വേഷണം കൈമാറിയിട്ടുണ്ട്. ആശ ആശുപത്രിയില്‍ ആയിരുന്ന സമത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സന്തോഷ് മരണം അറിഞ്ഞതോടെ കുട്ടികളുമായി ആശുപത്രിയില്‍ നിന്ന് പോകുകയായിരുന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ ആദ്യം തയ്യാറായില്ലെങ്കിലും പ്രദേശിക നേതാക്കള്‍ ഇടപെട്ട് മൃതദേഹം ആശയുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ആശയുടെ മരണം സംബന്ധിച്ച് എന്തൊക്കെയോ ഭര്‍തൃവീട്ടുകാര്‍ക്ക് ഒളിക്കാനുണ്ടെന്നും അതുകൊണ്ടാണ് കുട്ടികളെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അയക്കാത്തതെന്നുമാണ് ആശയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.
12 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളാണ് സന്തോഷ് ആശ ദമ്പതികള്‍ക്കുള്ളത്. വ്യാഴാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ആശയെ ഗള്‍ഫില്‍ നിന്നെത്തി സന്തോഷ് സന്ദര്‍ശിച്ചിരുന്നു. മരണ സമയം ഭര്‍ത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















