വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്... മലയാള സര്‍വകലാശാല വിസി നിയമന വിഷയത്തില്‍ ഗവര്‍ണറെ മറികടന്ന് സര്‍ക്കാര്‍....

മലയാള സര്‍വകലാശാല വിസി നിയമന വിഷയത്തില്‍ ഗവര്‍ണറെ മറികടന്ന് സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാനായി ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. ഗവര്‍ണറുടെ പ്രതിനിധിക്ക് പുറമെ സര്‍ക്കാറിന്റെയും യുജിസിയുടേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിന്‍ഡിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനായി നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല അതേസമയം സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണറിയേണ്ടത്.
"
https://www.facebook.com/Malayalivartha






















