Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന?

21 JANUARY 2023 06:37 AM IST
മലയാളി വാര്‍ത്ത

ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്.
ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ലാഭിക്കാം. വരുന്ന ബഡ്ജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്.

ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57ആക്കണമെന്ന് കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയുമുണ്ട്. നിലവിലിപ്പോള്‍ 56 ആണ്.

ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതും ചര്‍ച്ചയായിട്ടുണ്ട്. അനുകൂല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്. പെന്‍ഷന്‍പ്രായം കൂട്ടുന്നതില്‍ ഇടതുമുന്നണിയില്‍ കാര്യമായ എതിര്‍പ്പില്ല.

യുവജനങ്ങളുടെ പ്രതിഷേധത്തിലാണ് ആശങ്കയുളളത്.പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു.


കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടായിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി റിയാബ് തയ്യാറാക്കിയ 9000 കോടി രൂപയുടെ മാസ്റ്റര്‍ പ്‌ളാനിലും പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്.134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 114 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ചിലതില്‍ പെന്‍ഷന്‍ പ്രായം 60 ആണ്. ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് 60 വയസും മറ്റ് ജീവനക്കാര്‍ക്ക് 58 വയസുമാണ്.. ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 ആക്കാനാണ് നിര്‍ദ്ദേശമുള്ളത്.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ അടുത്ത വര്‍ഷത്തെ സാമ്പത്തിക ഞെരുക്കം വലിയൊരളവ് വരെ മറികടക്കാമെന്നാണ് കണക്കുകൂട്ടുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (53 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (7 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends