അപ്രതീക്ഷിത ദുരന്തം താങ്ങാനാവാതെ നിലവിളിച്ച് അമ്മ.... മൂത്ത മകനെ കൂട്ടാനിറങ്ങിയ മാതാവിന് പിറകെ ഓടിയെത്തിയ രണ്ടര വയസുകാരന്‍ സ്‌കൂള്‍ ബസ് തട്ടി മരിച്ചു, കണ്ണീര്‍ക്കയത്തിലായി നാട്

അപ്രതീക്ഷിത ദുരന്തം താങ്ങാനാവാതെ നിലവിളിച്ച് അമ്മ.... മൂത്ത മകനെ കൂട്ടാനിറങ്ങിയ മാതാവിന് പിറകെ ഓടിയെത്തിയ രണ്ടര വയസുകാരന്‍ സ്‌കൂള്‍ ബസ് തട്ടി മരിച്ചു, കണ്ണീര്‍ക്കയത്തിലായി നാട്
കുറ്റിയാനിക്കാട് മൈലക്കര അനീഷ് സദനത്തില്‍ അനീഷ് കുമാര്‍-അശ്വതി ദമ്പതികളുട മകന്‍ വിഘ്‌നേശാണ് ഇന്നലെ വൈകിട്ട് 3. 40ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞത്.
സ്‌കൂള്‍ ബസിലെത്തിയ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ മൂത്തമകന്‍ വിനായകനെ കൂട്ടാന്‍ പോയതിനു പിറകെ ഇളയകുട്ടി പുറത്തിറങ്ങി വന്നത് മാതാവ് കണ്ടില്ല. മൂത്തകുട്ടിയെ ബസില്‍ നിന്ന് ഇറക്കിയശേഷം ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടി മുന്നിലെത്തിയത് ബസ് ഡ്രൈവറുടെ ശ്രദ്ധയിലും പെട്ടില്ല.
കുട്ടിയെ ഉടന്‍തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു. മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും. കേസെടുത്ത് ആര്യങ്കോട് പൊലീസ് .
" f
https://www.facebook.com/Malayalivartha