വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് മർദ്ദനം; മർദിച്ചത് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലെന്ന് പരാതി

വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടു തടവുകാരെ മർദ്ദിച്ചെന്ന് പരാതി. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ സിനീഷ് കണ്ണൻ, പ്രതീഷ് എന്നീ തടവുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അതേസമയം ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ക്രൂരർദ്ദനമേറ്റ ഇരുവരുടെയും ആരോഗ്യം തീർത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാർ വ്യക്തമാക്കി. കൊലക്കേസിൽ പ്രതികളായ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരാണ് സിനീഷ് കണ്ണൻ, പ്രതീഷ് എന്നിവർ.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജയിലിൽ വച്ച് മറ്റ് ചില പ്രതികളുമായി ഇവർ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. പിന്നാലെ ഇരുവരെയും ജയിലധികൃതർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് വ്യക്തമാക്കി. തുടർന്ന് വിവരമറിഞ്ഞെത്തിയപ്പോൾ ഇരുവരെയും പരിക്കേറ്റ നിലയിലാണ് കണ്ടതെന്ന് ഇവരുടെ സഹോദരന്മാർ പറഞ്ഞു.
അതേസമയം തന്നെ ഞായറാഴ്ച മർദ്ദനമേറ്റിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരെയും തൃശ്ശൂർ മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അവിടെ ഡോക്ടറില്ലാത്തതിനാൽ വ്യാഴാഴ്ച കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. എങ്കിലും തിരിച്ചു ചെന്നാൽ ഇവരുടെ ജീവന് വരെഭീഷണയുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. മാത്രമല്ല തടവുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജയിലധികൃതർ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha






















