Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇല്ലാത്ത കേസ് തന്റെ മേൽ കെട്ടിവച്ചു ജീവിതം നശിപ്പിച്ചു: തൊടുപുഴ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം ജീവനൊടുക്കി യുവാവ്....

21 JANUARY 2023 11:30 AM IST
മലയാളി വാര്‍ത്ത

കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയില്‍ കഴിഞ്ഞെന്നും യുവാവ് പറയുന്നു. താൻ മരിച്ചുപ്പോയാലും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് പറയുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തന്‍റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു. അമൽജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിംഗ് ഇയാള്‍ സുഹൃത്തുക്കൾക്ക് അയച്ച് നൽകി. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്‍റെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സർക്കാർ നോക്കണമെന്നും അറിയിച്ചാണ് യുവാവ് ഫോൺ കട്ട് ചെയ്തത്, വിഴിഞ്ഞം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (53 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (7 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends