മെഡിക്കല്‍ കോളജ് സ്‌പെഷ്യാല്‍റ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു മുന്‍പേ വിവാദം... കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ചടങ്ങ് ബഹിഷ്‌കരിക്കും

മെഡിക്കല്‍ കോളജ് സ്‌പെഷ്യാല്‍റ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു മുന്‍പേ വിവാദം കൊടിയേറി. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ചടങ്ങ് ബഹിഷ്‌കരിക്കും. കെ.സി. വേണുഗോപാലിനെയും ജി. സുധാകരനെയും തഴഞ്ഞതിലാണ് പ്രതിഷേധം.
നേരിട്ടു ക്ഷണിക്കുകപോലും ചെയ്യാതെ നോട്ടിസ് അടിച്ച ശേഷം തന്റെ ഓഫിസില്‍ വിളിച്ച് ഉദ്ഘാടന വിവരം അറിയിക്കുകയായിരുന്നുവെന്നും ചെന്നിത്തല. നേരത്തെ സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍ തന്നെ വിളിക്കാതിരുന്നതില്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
ഉദ്ഘാടനച്ചടങ്ങിന് കെ.സി.വേണുഗോപാല്‍ എംപിയെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെയും ക്ഷണിക്കണമായിരുന്നെന്ന് ജി. സുധാകരന്‍ .
"
https://www.facebook.com/Malayalivartha






















