യച്ചൂരി രാഹുലിനെ മൊഴി ചൊല്ലി...തലയണമന്ത്രം പിണറായിയുടെ:മോദിയുടെ ടൈം ബെസ്റ്റ്

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെട്ടു. ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നാണ് തത്കാലം ഊരിയത് . 2024 ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകളിൽ ഒരു ശതമാനം ഇടതു പക്ഷത്തിന് അനുകൂലമായി മറിക്കാമെന്നും ധാരണയുണ്ടായി.
ബിജെ പി ദേശീയ അധ്യക്ഷൻ്റെ അംഗീകാരം കൂടി കിട്ടാനുള്ള കാലതാമസം മാത്രമാണുള്ളത്. യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നാണ് പുറത്തു വന്ന വാർത്തകൾ. യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ തിരഞ്ഞടുപ്പ് നടക്കാൻ പോവുകയാണ്. അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ സി പി എം പ്രതിപക്ഷത്തോട് ചേരുന്നില്ല. ഈ തീരുമാനം രാഹുൽഗാന്ധിക്ക് തിരിച്ചടിയായി.
പിണറായി വിജയനാണ് ഇന്ന് സി പി എമ്മിലെ ബി ജെ പിയുടെ പാലം. പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്. പിണറായി ബി ജെ പി പ്രതീക്ഷാ ഗോപുരമാണ്. വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .
സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്. പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടാണ്. കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു.
ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ നടക്കുന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിർത്തു. യാത്ര തുടങ്ങിയ സമയത്ത് പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേരളത്തിലെ നേതാക്കൾ വാദിക്കുന്നത്. കേരളത്തിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ കോൺഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു.
എന്നാൽ ജമ്മുകശ്മീരിലെ പ്രതിപക്ഷ സഖ്യത്തിൻറെ പേരിൽ സംസ്ഥാനത്തെ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ മൊഹമ്മദ് യൂസഫ് തരിഗാമി റാലിയിൽ പങ്കെടുത്തേക്കും. ത്രിപുരയിൽ കോൺഗ്രസ് സിപിഎം അടവുനയത്തിന് ചർച്ചകൾ നടക്കുമ്പോഴാണ് ഭാരത് ജോഡോ യാത്രയിൽ നിന്ന് യെച്ചൂരി വിട്ടുനില്ക്കുന്നത്. ത്രിപുരയിൽ ജനാധിപത്യം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും ഇന്ന് സംയുക്ത റാലി നടത്തുന്നുണ്ട്. പാർട്ടി പതാകകൾക്ക് പകരം എന്നാൽ ദേശീയ പതാക റാലിയിൽ ഉപയോഗിക്കാനാണ് ധാരണ.
സി പി എം ആണ് ദേശീയ തലത്തിൽ ബിജെപി നോട്ടമിട്ടിട്ടുള്ള പാർട്ടി. പണവും അധികാരവും കൊണ്ട് സി പി എമ്മിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം.അമിത് ഷായുടെ സൂക്ഷ്മ ബുദ്ധി പ്രവർത്തിച്ചത് ഇവിടെയാണ്. കേരളത്തിൽ മാത്രമാണ് സി പി എമ്മിന് ചില ദൗർബല്യങ്ങളുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് ആണ് ഇതിൽ പ്രധാനം. ലാവ്ലിൻ കേസാണ് മറ്റൊന്ന്. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ സി പി എമ്മിൻ്റെ ദേശീയ നേതൃത്വം അപകടത്തിലാവും. കാരണം സി പി എമ്മിൻ്റെ ദേശീയ നേതൃത്വം ഇതിൽ പങ്കാളികളാണ്.
ആശ നഷ്ടമായെങ്കിലും ഇനി പിണറായിയുടെ ലക്ഷ്യം കെ റയിൽ ആണ്. കെ റയിൽ വന്നാൽ തനിക്കും പാർട്ടിക്കും രക്ഷപ്പെടാം. വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്..
ഇതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമമാണ് പിണറായി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. കേന്ദ്രം അനുമതി നിഷേധിച്ചെങ്കിലും പിണറായി പ്രതീക്ഷ വിട്ടിട്ടില്ല. നരേന്ദ്ര മോദിക്ക് മുന്നിൽ അടിമ കിടന്നെങ്കിലും തൻ്റെ ആവശ്യം നടത്തിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നത്. കോടി കണക്കിന് രൂപയുടെ പദ്ധതി നടപ്പിലാക്കുമ്പോൾ അതിലൂടെ വന്നു മറിയുന്ന കോടികളിലാണ് സി പി എമ്മിൻ്റെ കണ്ണ്.ഇക്കാര്യം മനസിലാക്കി കൊണ്ടാണ് കേന്ദ്ര സർക്കാർ പിണറായിയെ പന്ത് തട്ടുന്നതു പോലെ തട്ടുന്നത്. അതിനാൽ രാഹുൽ ഗാന്ധിയെ പിണറായി കാണില്ല. യച്ചൂരിയെ കാണിക്കുകയുമില്ല.
കോൺഗ്രസ് സഖ്യത്തെക്കാൾ നല്ലത് ദയാവധമാണെന്നാണ് പിണറായി ഉൾപ്പെടെയുള്ള കേരള നേതാക്കളുടെ വാദം. ഇതു കേട്ട് യച്ചൂരി ഞെട്ടിയെന്നാണ് വിവരം.
കോൺഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ സാക്ഷാൽ പിണറായി വിജയൻ ശ്രമിക്കുന്നത്.
സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തിൽ ഭിന്നത രൂക്ഷമാണ്.. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നു.
കോൺഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊള്ളുന്ന സീതാറാം യച്ചൂരിയെ പോലുള്ളവരുടെ കരണത്തടിക്കുന്ന തരത്തിലാണ് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കുന്നത്.. ഒരു ഈ ഘട്ടത്തിൽ യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോൾ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.
ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.
കോൺഗ്രസ് സഖ്യം ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.
കോൺഗ്രസുമായി ഇടതുപാർട്ടികൾ ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്. പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതുവിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു പ്രബല വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.
കോൺഗ്രസിന് ദേശീയ തലത്തിൽ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേ
കോൺഗ്രസിൻ്റെ തലയിൽ ആർക്കും കയറി മേയാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. വൻ പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാ ൻ ഇപ്പോഴത്തെ നേത്യത്വം തയ്യാറല്ല.
കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. ഇടതുപാർട്ടികളുടെ പിന്നണയില്ലാതെ കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി മാറിയാലും അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായ ത്തോടെ
മോദി ശ്രമിക്കുന്നത്.
യച്ചൂരിയ്ക്ക് എം.പി സ്ഥാനം നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം ഇല്ലാതാക്കിയതും പിണറായിയാണ്. മോദിയെ സംബന്ധിച്ചടത്തോളം പിണറായി പ്രതീക്ഷ പുലർത്തുന്ന നേതാവാണ്.
ഏതായാലും 2024 ലും മോദിയുടേതാണെന്ന് ഉറപ്പിക്കാം.
https://www.facebook.com/Malayalivartha






















