മുമ്പോട്ട് വച്ചകാല്‍... ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍; തെറ്റ് ആര്‍ക്കും പറ്റും, തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരന്‍

ആന്റണിയുടെ പൊന്നുമോനായത് കൊണ്ട് മാത്രം രണ്ടിടി കൂടുതലിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള പരാമര്‍ശം വിവാദമാകുകയും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍സ്ഥാനം അനില്‍ ആന്റണി രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നത്തെ കോണ്‍ഗ്രസിനും സംഘത്തിനും പറ്റിയ കൂട്ടാണ് ബിബിസിയെന്ന് വീണ്ടും ആക്ഷേപിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മകന്‍ അനില്‍ ആന്റണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനംതുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.
ആഴ്ചകള്‍ക്ക് ശേഷം ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. തെറ്റ് ആര്‍ക്കും പറ്റാവാമെന്ന് സുധാകരന്‍ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബി ബി സിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി. പരാമര്‍ശം ദേശീയ തലത്തിലടക്കം ബിജെപി ചര്‍ച്ചയാക്കിയതോടെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനില്‍ രംഗത്തെത്തിയിരുന്നു.
വിവാദത്തില്‍ അനില്‍ ആന്റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതല്‍ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമര്‍ശം.
ബിബിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന അനില്‍ ആന്റണി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പല തവണ ബിബിസി നല്‍കിയെന്നാരോപിച്ചാണു വിമര്‍ശനം. ബിബിസി മുന്‍പു നല്‍കിയ ഭൂപടങ്ങള്‍ സഹിതമായിരുന്നു ട്വീറ്റ്. ഇന്ത്യയുടെ അഖണ്ഡതയെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കാളികള്‍ക്കും പറ്റിയ കക്ഷിയാണു ബിബിസിയെന്നും അനില്‍ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ അനില്‍ ഉയര്‍ത്തിയ വിമര്‍ശനം വിവാദമായിരുന്നു. തുടര്‍ന്നു പാര്‍ട്ടിപദവികള്‍ രാജിവച്ചു. മോദിക്കെതിരെയുള്ള ഡോക്യുമെന്ററി വിവാദമായതിനു പിന്നാലെ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ബിബിസി ഓഫിസിനു മുന്നില്‍ ഹിന്ദുസേന പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ബിബിസി ഭീഷണിയാണെന്നും ചാനല്‍ നിരോധിക്കണമെന്നുമാണ് ആവശ്യം.
ബിബിസി ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളിലും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. എല്ലാം കഴിഞ്ഞപ്പോഴാണ് സുധാകരന്റെ മനം മാറ്റം.
https://www.facebook.com/Malayalivartha