Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍; സംവാദത്തിന് തയ്യാര്‍, കേരളത്തിന് 3000 കോടി കിട്ടിയെന്ന് ബിജെപി അദ്ധ്യക്ഷന്‍

27 JULY 2024 08:45 AM IST
മലയാളി വാര്‍ത്ത

കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള സഹായം നേടിയെടുക്കാന്‍ തന്ത്രം മാറ്റി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ബഡ്ജറ്റില്‍ സംസ്ഥാനത്തോട് കാട്ടിയ കടുത്ത അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയയ്ക്കുന്നതിനൊപ്പം പദ്ധതികളും വായ്പകളും നേടാനുള്ള നടപടികളിലേക്കും കടക്കും. നിബന്ധനകള്‍ പാലിച്ചില്ലെന്ന് കാട്ടി പല പദ്ധതികളിലെയും വിഹിതം കേരളത്തിന് നിഷേധിച്ചിട്ടുണ്ട്.

കേന്ദ്ര ബഡ്ജറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല സമിതിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാനത്തിന്റെ വീഴ്ച മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുകയോ, കിട്ടാന്‍ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതിന് സമയബന്ധിതമായി കൃത്യമായ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്നാണ് അറിയുന്നത്.

കിട്ടാന്‍ സാധ്യതയുള്ള കേന്ദ്രപദ്ധതികള്‍ ലിസ്റ്റ് ചെയ്യും. ഓരോ വകുപ്പിനും നേടിയെടുക്കാന്‍ കഴിയുന്നവ പ്രത്യേകം തയ്യാറാക്കി അതിനുള്ള വ്യവസ്ഥകള്‍ പാലിച്ച് യഥാസമയം അപേക്ഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഗവ.സെക്രട്ടറിമാരെ ചുമതലപ്പെടുത്തും.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ അനുബന്ധ വ്യവസായങ്ങള്‍ക്കും അടിസ്ഥാനസൗകര്യവികസനത്തിനും കേന്ദ്രസര്‍ക്കാരിന്റെ പലിശരഹിത വായ്പയായ കാപ്പക്‌സ് നേടിയെടുക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത്തവണ 11.11ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രബഡ്ജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.

അന്‍പത് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശയില്ലാത്ത വായ്പ രണ്ടുവര്‍ഷം മുമ്പാണ് കൊണ്ടുവന്നത്. ആദ്യവര്‍ഷം കേരളത്തിന് 1903കോടി കിട്ടിയിരുന്നു. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് ഒന്നും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം ആന്ധ്രയ്ക്കും കേരളത്തിനും മാത്രമാണ് കാപ്പക്‌സ് വായ്പ കിട്ടാതിരുന്നത്.

കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാന്‍ എം.പി.മാരുടെ സേവനം പ്രയോജനപ്പെടുത്തി പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രത്യേക മൊഡ്യൂളുകള്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ എം.പിമാര്‍ക്ക് അതത് സമയം കൈമാറും. വീഴ്ചകള്‍ പരിഹരിച്ച് ഏത് വിധേനയും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മറികടക്കാനാവശ്യമായ കേന്ദ്രസഹായം നേടിയെടുക്കുകയാണ് ലക്ഷ്യം.

അതേസമയം മാസങ്ങളുടെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം - ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. 12 സര്‍വീസുകളുള്ള സ്പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്.

ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബംഗളൂരുവില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഗുണകരമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

നിലവില്‍ കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. തിരുവനന്തപുരം - കാസര്‍കോട്, മംഗളൂരു - തിരുവനന്തപുരം റൂട്ടുകളിലാണ് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. എറണാകുളം - ബംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അതേസമയം, സ്പെഷ്യല്‍ ട്രെയിന്‍ ആയി സര്‍വീസ് നടത്തിയ ശേഷം മാത്രമേ സ്ഥിരമായി ഓടിക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂ.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന വാദം ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബഡ്ജറ്റിനെ കുറിച്ച് ഇടത് വലത് മുന്നണികള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തില്‍ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. ബജറ്റില്‍ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും സുരേന്ദ്രന്‍ ക്ഷണിച്ചു. മോദി വിരുദ്ധതയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends