Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശന്‍, അനുനയ നീക്കം

27 JULY 2024 09:37 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയെങ്കിലും കോണ്‍ഗ്രസില്‍ അടി തുടരുകയാണ്. മിഷന്‍ 2025-ന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. തിരുവനന്തപുരത്തു ഇന്നലെ നടന്ന മിഷന്‍ 25 യോഗത്തില്‍ നിന്നു വിഡി സതീശന്‍ വിട്ടുനിന്നു. വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത് വിഡി സതീശനാണ്. ഈ സാഹചര്യത്തിലാണ് സതീശന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'സതീശന്‍ സൂപ്പര്‍ കെപിസിസി അധ്യക്ഷന്‍ ആകുന്നു' എന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നു എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനത്തില്‍ വിഡി സതീശന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സതീശന്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നേതാക്കള്‍ക്ക് നല്‍കിയതില്‍ കെപിസിസി ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2025ന്റെ പേരില്‍ ഇതോടെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. വിമര്‍ശനങ്ങളില്‍ വി.ഡി. സതീശന്‍ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു.

ഹൈക്കമാന്‍ഡ് ഇടപെടല്‍ ഇല്ലാതെ ഇനി മിഷന്‍ 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശന്‍ അറിയിച്ചത്. മിഷന്‍ ചുമതലയെ കുറിച്ച് ഇറക്കിയ സര്‍ക്കുലറിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങളില്‍ സതീശന്‍ എഐസിസിയെ പ്രതിഷേധം അറിയിച്ചു. വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്‌സ് മീറ്റില്‍ എഐസിസി നിര്‍ദേശ പ്രകാരം മിഷന്‍ ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷന്‍ അടക്കം വിമര്‍ശിച്ചതിലാണ് സതീശന് അതൃപ്തി. നിലവില്‍ ജില്ലകളില്‍ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കള്‍ക്ക് മിഷന്‍ വഴി ചുമതല നല്‍കിയതില്‍ ആണ് സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പ്രശ്‌ന പരിഹാരത്തിനായി കെ.സി. വേണുഗോപാല്‍ ഉടന്‍ വി.ഡി. സതീശനും കെ.സുധാകരനുമായി സംസാരിക്കും.

അതേസമയം, വയനാട് ചേര്‍ന്ന കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്‌സിക്യുട്ടീവ് ഇന്ന് ചേരും. രാവിലെ 9.30ന് തുടങ്ങുന്ന ക്യാമ്പില്‍ ജില്ലയിലെ കെ പി സി സി ഭാരവാഹികള്‍ മുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ വരെ പങ്കെടുക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി വയനാട് ക്യാമ്പിലെ തീരുമാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം പി മാരായ എം കെ രാഘവന്‍, ഷാഫി പറമ്പില്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

അതേസമയം വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്ന് കൊണ്ടാണ് മിഷന്‍ 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ട്. ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നത് ശരിയെന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു.

മിഷന്‍ 2025 ന്റെ പേരിലെ തര്‍ക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ മുറുകുന്നത്. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷന്‍ 2025 യോഗത്തില്‍ നിന്ന് വിഡി സതീശന്‍ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്. ഇന്നലത്തെ യോഗത്തില്‍ വയനാട് ലീഡേഴ്സ് മീറ്റിലെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത് സതീശനായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയിലാണ് വിഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കിയതില്‍ കെപിസിസി ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends