നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിൽ

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു. തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് .ഹര്‍ജി സമർപ്പിച്ചിരിക്കുന്നത് ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് .മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം അവസാനിച്ചിട്ടില്ല.
ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാതെ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയും തർക്കുമുണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി
അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കണ്ടോണ്മെന്റ് പൊലീസ് ആദ്യം കേസെടുത്തിരുന്നു . ബസ് തടഞ്ഞ് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്ന യദുവിന്റെ പരാതിയിൽ മൂസിയം പൊലീസും പിന്നീട് കോടതി നിർദ്ദേശപ്രകാരം കേസെടുത്തു. ഇതിനിടെയാണ് കേസിലെ നിര്‍ണായക തെളിവായ ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് വിവരം പുറത്ത് വന്നത്. ഇതിൽ തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























